വാര്‍ത്താ വിവരണം

ബോധവൽക്കരണ സന്ദേശവുമായി ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി

29 November 2017
Reporter: Unniputhur
വേൾഡ് എയ്ഡ്സ് ദിനം ഡിസംബർ ഒന്ന്
*My Health* *My Right* *വേൾഡ് എയ്ഡ്സ് ദിനം *ഡിസംബർ ഒന്ന്* എയ്ഡ്സ് രോഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി കേരളത്തിലെ ജീവകാരുണ്യ രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയായ *ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ* ആഭിമുഖ്യത്തിൽ *കണ്ണ് മൂടിക്കെട്ടി തിരക്കേറിയ കണ്ണൂർ ടൗണിൽ കൂടി ബൈക്ക് റാലി നടത്തുന്നു. ബ്ലഡ് ഡോണേഴ്സ് കേരള മെമ്പറും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറുമായ മെന്റലിസ്റ്റും മജീഷ്യനുമായ പ്രീത് അഴിക്കോടാണ്* മുഖം മുഴുവൻ അലുമിനിയം ഫോയിൽ ഉപയോഗിച്ച് യാതൊരു വിധ കാഴ്ചയോ വെളിച്ചമോ ലഭിക്കാതെ ബൈക്ക് ഓടിക്കുന്നത്. *നവംബർ 30 നു* *വൈകുന്നേരം 5 മണിക്ക് ഡി.എം.ഒ ഓഫീസിൽ നിന്നും തുടങ്ങുന്ന റാലി ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.* ആരോഗ്യ വകുപ്പിന്റേയും കേരള എയ്ഡ്സ് കൺട്രോൾ സൊസെറ്റിയുടെയും സഹകരണത്തോടെ നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കി തരുവാൻ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സജി.വി.പി 7025269403 നിയാസ് മലബാർ 9961917361


whatsapp
Tags:
loading...