പഠിപ്പുര


ഇടം കയ്യൻമാർ ഉണ്ടാകുന്നത്.

ഇടം കൈ പ്രതിഭാസത്തിന്‍റെ കാരണം പൂർണമായും വിശദീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും തലച്ചോറിന്‍റെ ഘടനയിലുള്ള ചില പ്രത്യേകതകളാണ് ഇതിനു കാരണമെന്ന് കരുതുന്നു. തലച്ചോറിന്‍റെ പ്രധാന ഭാഗങ്ങളായ സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ലാംങ്കറ്റ എന്നിവയിൽ സെറിബ്രത്തിനെ രണ്ട് അർധഗോളങ്ങളായി വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഈ അർധഗോളങ്ങളെ ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസമെന്ന ഒരു കൂട്ടം കലകളാണ്.
അർധഗോളങ്ങൾ ചുറ്റുപാടുമുള്ള വസ്തുക്കളെകുറിച്ച് ധാരണ നൽകുന്നതിന്‍റെ പങ്കിനെക്കുറിച്ച് ഏറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. പൊതുവേ യുക്തിചിന്തയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഇടത്തേ അർധഗോളത്തിലും സ്ഥലങ്ങളെ സംബന്ധിച്ച ധാരണകൾ പോലുള്ളവ വലത്തേ അർധഗോളത്തിലുമാണ് കൈകാര്യം ചെയ്യുന്നത്. ഈ പൊതു നിയമത്തിന് പല കാരണങ്ങൾ കൊണ്ടും വ്യതിയാനം വരാം. ഈ വ്യതിയാനങ്ങളാണ് ഇടം കൈയ്ക്ക് കാരണമെന്ന് കരുതുന്നു.ഇടംകയ്യൻമാരുടേയും രണ്ട് കയ്യും ഒരു പോലെ സ്വാധീനമുള്ളവരുടേയും തലച്ചോർ ഘടന വലംകയ്യൻമാരുടെ തലച്ചോർ ഘടനയുമായി താരതമ്യപ്പെടുത്തി പഠനം നടത്തിയിട്ടുണ്ട്. പഠനത്തിൽ നിന്നും വ്യക്തമായത് വലംകയ്യൻമാരെ അപേക്ഷിച്ച് ഇടംകയ്യൻ മാർക്കും രണ്ട് കയ്യും ഉപയോഗിക്കുന്നവർക്കും വലിയ കോർപ്പസ് കലോസമാണ് ഉള്ളതെന്നാണ്.
കോർപ്പസ് കലോസത്തിന്റെ വിസ്തൃതി കൂടിയതുമൂലം സന്ദേശങ്ങൾ മനസിലാക്കാനുള്ള രണ്ട് അർധഗോളങ്ങളുടേയും ശൈലിയിലുണ്ടാകുന്ന മാറ്റമായിരിക്കണം ഇടം കൈ പ്രവണതക്ക് അടിസ്ഥാനമെന്ന് സാമാന്യമായി കരുതുന്നു.

ഇടംകൈയ്യന്മാർ പൊതുവെ എക്സ്ട്രാ സ്കിൽ ഉള്ളവരായിരിക്കും . മ്യൂസിക് ഇൻസ്റ്റുമെന്റൽ വായിക്കുന്നവർ , അബാക്കസ് കോഴ്‌സ് പഠിക്കുന്നവർ , തുടങ്ങിയവർക്കെല്ലാം ഇടതു കൈ ഉപയോഗപ്പെടുത്തി കൂടുതൽ മികവുറ്റ ബ്രെയിൻ വർക്കുകൾ ചെയ്യാൻ സാധിക്കും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട് . ഉദാഹരണമായി ഫുട്‌ബോൾ , ക്രിക്കറ്റ്,ബാഡ്മിന്റൺ താരങ്ങളെ നോക്കിയാൽ മനസിലാക്കാൻ സാധിക്കും. 


loading...