വിവരണം സഞ്ചാരം


Succefully completed the 1st 100 KMs Cycle ride of year 2020. Wonderful experience.

Reporter: / writer: Ramakrishnan Cee Cee

പ്രിയരേ, ഇന്നലെ(2020 ജനുവരി12) ഒരു 100 കിലോമീറ്റർ സൈക്കിൾ സവാരി വിജയകരമായി പൂർത്തിയാക്കി. എൻ്റെ  വീട്ടിൽ നിന്ന് രാവിലെ പുറപ്പെട്ട് നല്ല കയറ്റിറക്കങ്ങൾ ഉള്ള മലയോര ഹൈവേയിലൂടെയായിരുന്നു യാത്ര. 52 കിലോമീറ്റർ ദൂരേയുള്ള മട്ടന്നൂർ ആയിരുന്നു ലക്ഷ്യം. കണ്ണൂർ, കാസര്ഗോഡ്, വയനാട്, മാഹി പ്രദേശങ്ങൾ ഉൾപ്പെടുന്ന JCI (JAYCEES) എന്ന അന്താരാഷ്ട്ര സംഘടനയുടെ പുതിയ പ്രസിഡന്റ്/സെക്രെട്ടറി/ഭാരവാഹികൾ എന്നിവർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിജയാശംസകൾ നേരുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. International trainer ശ്രീ. Vamana kumar ൻ്റെ  നേതൃത്വത്തിൽ നടന്ന ട്രയിനിംഗ് sessions കുറച്ചാസ്വദിച്ചു, വളർന്നു വരുന്ന യുവ നേതാക്കളെയും പരിശീലകരെയും കണ്ടു മുതിർന്ന മുൻകാല നേതാക്കളെ കണ്ടു.


2020 ൽ സോണിനെ നയിക്കുന്ന Zone പ്രസിഡന്റ്, നിതീഷ്, ഊർജ്വസ്വലരായ മെമ്പർമാർ എല്ലാവരുടെയും ആശംസകളും സ്നേഹവും ആവോളം അനുഭവിച് മടക്ക യാത്ര...


52 കിലോമീറ്റർ സുരക്ഷിതമായി തിരിച്ചു വീട്ടിലെത്തി. എന്തു നേടി എന്നറിയില്ല... പക്ഷെ കയറ്റങ്ങൾ നൽകിയ വെല്ലുവിളികളും, ഇറക്കങ്ങൾ നൽകിയ സുഖവും, സമതലങ്ങൾ നൽകിയ പ്രതീക്ഷയും ആവോളം ആസ്വദിച്ചു. 104 കിലോമീറ്റർ ദൂരം... ഒരു നിമിഷം പോലും മനസു മടുത്തില്ല.loading...