വാര്‍ത്താ വിവരണം

ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, ജാഗ്രതാ നിര്‍ദേശം

30 November 2017
Reporter: pilathara.com

 കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 



whatsapp
Tags:
loading...