വാര്‍ത്താ വിവരണം

രാമപുരം മഹാവിഷ്ണുക്ഷേത്രത്തിലെ കൊടിയേറ്റ രഥോത്സവം തുടങ്ങി.

2 December 2017
Reporter: pilathara.com

രാമപുരം മഹാവിഷ്ണുക്ഷേത്രത്തിലെ കൊടിയേറ്റ രഥോത്സവം തുടങ്ങി. വെള്ളിയാഴ്ച വയലപ്ര അണിയക്കര പൂമാലഭഗവതിക്ഷേത്രം, അടുത്തില തെരു ഭഗവതിക്ഷേത്രം, മുണ്ടയാട്ടമ്പലം, അടുത്തില-വയലപ്ര ധര്‍മശാസ്താക്ഷേത്രം, ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ക്ഷേത്രത്തിലേക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് കൊടിയേറ്റം, തിടമ്പുനൃത്തം, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും. തുടര്‍ന്ന് കലാസന്ധ്യ. ഞായറാഴ്ച തിടമ്പുനൃത്തം, നാടകം. തിങ്കളാഴ്ച വൈകീട്ട് തായമ്പക, രാത്രി നൃത്തസന്ധ്യ എന്നിവയുണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് തായമ്പക. രാത്രി രഥോത്സവം. തുടര്‍ന്ന് കനകവര്‍ഷം. ബുധനാഴ്ച വൈകീട്ട് കേളി, പള്ളിവേട്ട. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്. കൊടിയിറക്കലിനുശേഷം ആറാട്ട് സദ്യ നടക്കും. മൂന്നുമുതല്‍ ഏഴുവരെ ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടാകും. 



whatsapp
Tags:
loading...