വിവരണം ഓര്‍മ്മചെപ്പ്


കേരള മീഡിയ അക്കാദമി എൻ എൻ സത്യവ്രതൻ പുരസ്കാരം ലഭിച്ച ഷിജു ചെറുതാഴത്തെ അനുമോദിച്ചു.

Reporter: pilathara dot com

പിലാത്തറ: പിലാത്തറ മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള മീഡിയ അക്കാദമി എൻ എൻ സത്യവ്രതൻ പുരസ്കാരം ലഭിച്ച ഷിജു ചെറുതാഴത്തെ അനുമോദിച്ചു. മോഹനൻ വി ടി വി , നിതിൻ എൻ ഇ , സുമേഷ് പി വി, സി പി മധുസൂദനൻ എന്നിവർ സംബന്ധിച്ചു.

 


 

കേരള മീഡിയ അക്കാദമി എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് ഷിജു ചെറുതാഴത്തിന്

കേരള മീഡിയ അക്കാദമിയുടെ 2018ലെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ മാധ്യമ അവാര്‍ഡ് ദീപിക സബ് എഡിറ്റര്‍ ഷിജു ചെറുതാഴത്തിന്. 2018 നവംബര്‍ 25ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച അച്ഛന്റെ മകള്‍, മലയാളിയുടെ ഹെലന്‍കെല്ലര്‍ എന്ന ഫീച്ചറാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അന്ധയും മൂകയും ബധിരയുമായിട്ടും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ സിഷ്‌ന എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഫീച്ചറിലെ പ്രതിപാദ്യം. ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാടവന ബാലകൃഷ്ണപ്പിള്ള, സരിത വര്‍മ എന്നിവരായിരുന്നു വിധി നിര്‍ണയ സമിതി അംഗങ്ങള്‍. 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.


കണ്ണൂര്‍ ജില്ലയിലെ പിലാത്തറയ്ക്കടുത്ത് ചെറുതാഴം സെന്റര്‍ സ്വദേശിയായ ഷിജു 2006 മുതല്‍ ദീപിക പത്രാധിപസമിതി അംഗമാണ്. എംജി സര്‍വകലാശാലയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടി. മലബാറിലെ 31 നാടകപ്രവര്‍ത്തകരുടെ ജീവിതം രേഖപ്പെടുത്തിയ 'അരങ്ങുണര്‍ത്തിയ ജീവിതങ്ങള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പരേതനായ കെ.പി. അപ്പുവിന്റേയും ശൈലജയുടേയും മകനാണ്. ഭാര്യ: വി.വി. സൂര്യ (അധ്യാപിക, എസ്എബിടിഎം എച്ച്എസ്എസ് തായിനേരി പയ്യന്നൂര്‍). മകള്‍: നിഹാര.





loading...