രചനകൾ


കവിത

Reporter: Writer: Shiji EK

ഭൂതകാലത്തിന്റെ സമ്പന്നതയാണ് ഞാൻ....
നിറങ്ങളൊന്നും അവകാശപ്പെടാനില്ലാതെ
നോവ് തിന്നാന് ജനിച്ച പ്രണയം.... ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം......
കട്ട പിടിക്കുന്ന മൗനം....
എനിക്ക് ഭൂതകാലങ്ങളുണ്ടാ
വരുതെന്ന്
നീ ശഠിക്കുന്നതെന്തിനാണ്?
ഈ വേദന നിനക്കറിയില്ലെന
്നോ?
ഇവിടെ നോക്കൂ,
ശിഥിലമായ ഹൃദയത്തിലേക്ക്,
ഔഷധങ്ങള് നിസഹായരാകുന്ന
എന്റെ മുറിവുകളിലേക്ക്,
നിന്റെ കണ്ണിലെ മുക്കുറ്റിച്ചിരിയില്
ദഹിച്ച് തീര്ന്ന എന്റെ സന്തോഷങ്ങളിലേക്ക്.....
നിലച്ച് പോയേക്കാവുന്നൊരു
സ്പന്ദനമല്ലേ ഞാൻ
ഇത്രയേറെ പകയോ?
ഇലഞ്ഞിപ്പൂവുകള്‍ കൊഴിയുന്നുണ്ട്....
മണ്ണില് ദ്രവിച്ച് ചേര്ന്ന്
അവയൊരു കിടക്കയാകും,
കുഞ്ഞ് പുഴുക്കള്ക്കും കുമിളിനും അതിഥിയാകും....
ഇനിയുള്ള നീണ്ട സുഷുപ്തിയില്
അവരും എന്റെ അവകാശികളാണല്ലോ?loading...