വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം രക്തദാന സന്ദേശയാത്ര തുടങ്ങി

7 December 2017
Reporter: pilathara.com

ജെ സി ഐ പിലാത്തറ, ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷന്‍റെയും, ബ്ലഡ് ഡോനോർസ് കേരളയുടെയും സഹകരണത്തോടെ    രക്തദാനത്തിന്‍റെ പ്രസക്തി  മനസിലാക്കുവാനും  , പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി രക്തദാനബോധവൽക്കരണം  നടപ്പിലാക്കുക എന്ന ലക്ഷ്യം  ഉയർത്തിപ്പിടിച്ച് കണ്ണൂർ ജില്ലയില്‍ രക്തധാനസന്ദേശയാത്രയ്ക്ക്  പിലാത്തറ ഓട്ടോ ടാക്സി  സ്റ്റാൻഡിൽ തുടക്കംകുറിച്ചു.  പിലാത്തറയിലെ മുതിർന്ന ഓട്ടോ ഡ്രൈവർ   മോഹനൻ ഉത്ഘാടകനായ  ചടങ്ങിൽ ജെ സി ഐ പിലാത്തറ  പ്രസിഡണ്ട്  രാജീവൻ ക്രീയേറ്റീവ് സ്വാഗതവും , പിലാത്തറ ഡോട്ട് കോം മെമ്പറായ ടോണി തോമസ് രക്തദാനത്തിന്‍റെ പ്രസക്തി എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു .   സി ഐ ടി യൂ സെക്രട്ടറി രാജേഷ് , ഐ ൻ ടി യൂ സി സെക്രട്ടറി മുരളി, പ്രണവ് ആർച്ചി കൈറ്റ്സ്  തുടങ്ങിയവർ ആശംസയും,  സുഹൈൽ ചട്ടിയോൾ നന്ദിയും അറിയിച്ചു. 

പിലാത്തറയിലെ മുതിർന്ന ഓട്ടോ ഡ്രൈവർ മോഹനൻ ഓൺലൈൻ ഓൺലൈൻ ബ്ലഡ് ഡയറക്ടറി ഉത്ഘാടനം നടത്തുന്നു

Tags:
loading...