വാര്‍ത്താ വിവരണം

ക്ഷേത്ര കലാ അക്കാദമി വാദ്യോപകരണ പ്രദർശനം പൊതുജനശ്രദ്ധയാർജ്ജിക്കുന്നു

8 December 2017
Reporter: mahesh
ജീവിതോപാധിയായി പച്ചക്കറി ബിസിനസ്സ് നടത്തുന്ന ബാബുരാജ് ചെണ്ടയിൽ നിന്ന് മറ്റു വാദ്യോപകരണങ്ങളുടെ ശേഖരണത്തിൽ എത്തിയ കഥ കൗതുകമുണർത്തുന്നതാണ്. 

ക്ഷേത്ര കലാ അക്കാദമി ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഹൃദ്യം വാദ്യം ക്ഷേത്രവാദ്യ കളരിയോടനുബന്ധിച്ചുള്ള വാദ്യോപകരണ പ്രദർശനം പൊതുജനശ്രദ്ധയാർജ്ജിക്കുന്നു . കണ്ണൂർ ചക്കരക്കൽ സ്വദേശിയായ ബാബുരാജ് എന്ന വോളിബോൾ കമ്പക്കാരനായ ചെറുപ്പക്കാരൻ  ഗ്യാലറികളിൽ പരാജയപ്പെടുന്ന ടീമിനെ ആവേശം കൊള്ളിക്കാൻ മുറുക്കിയ ചെണ്ടകളിൽ നിന്നാണ് ഇതിന്‍റെ ആരംഭം . ജീവിതോപാധിയായി പച്ചക്കറി ബിസിനസ്സ് നടത്തുന്ന ബാബുരാജ് ചെണ്ടയിൽ നിന്ന് മറ്റു വാദ്യോപകരണങ്ങളുടെ ശേഖരണത്തിൽ എത്തിയ കഥ കൗതുകമുണർത്തുന്നതാണ്. 

ഏറ്റവും സാധാരണമായ സംഗീതോപകരണം മുതൽ തെക്കേ ഇന്ത്യയിൽ താരതമ്യേന വിരളമായ സാരംഗി , സന്ദർ , പഞ്ചാബി ഡോൾ , തുടങ്ങിയ ഉഉത്തരേന്ത്യൻ  സംഗീതോപകരണങ്ങൾ ബാബുരാജിന്‍റെ കൈയിലുണ്ട്. ഇന്ന് തീരെ പ്രചാരത്തിലില്ലാത്ത ബുൾബിൽ , ഗ്രാമഫോൺ , എന്നിവയും നമുക്ക് അന്യമായ പാശ്ചാത്യസംഗീതോപകരണങ്ങളായ കൗബേൽ , സെലോഫോൺ,  എല്ലാം സംഗീതപ്രേമികൾക്ക് ഏറെ കൗതുകകരമായിരിക്കും . ഗ്രാമ്യ സംഗീതത്തിന്‍റെ അകമ്പടിയായ  തുടി , അറബന , തടുബ് , ഉരുട്ടു എല്ലാം ബാബുരാജ് ഏറെ പ്രയാസപ്പെട്ടു ശേഖരിച്ചു വച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ ലഘുവിവരണവും ഈ സംഗീതപ്രേമി സന്ദർശകർക്കായി നൽകുന്നു . തന്‍റെ സംഗീതോപകരണ ശേഖരത്തിലെ അപൂർവ ഇനമായ വേവ് സൗണ്ട് സന്ദർശകരെ ആകർഷിക്കുന്നു .  റോട്ടോ , ഡിജാബ്‌ , താബ ,ഉരുട്ട് , ടാമറിന് , എക്തർ , കസി,ഡർബുക്ക, ഇതെല്ലാം പച്ചക്കറി കച്ചവടം നടത്തുന്ന സംഗീതപ്രേമി ബാബുരാജിന്‍റെ വോളിബോൾ  ലഹരിയിൽ നിന്നുണ്ടായതാണെനറിയുമ്പോളാണ് ക്ഷേത്രകലാ അക്കാദമി വാദ്യകളരിയിലെ ഈ പ്രദർശനം ഏറെ ഹൃദ്യമാകുന്നത് .

റിപ്പോർട്ട് : മഹേഷ് 

  


https://youtu.be/f9TQ-LVS9Uo


ക്ഷേത്ര കലാ അക്കാദമി ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഹൃദ്യം വാദ്യം ക്ഷേത്രവാദ്യ കളരിയോടനുബന്ധിച്ചുള്ള വാദ്യോപകരണ പ്രദർശനം പൊതുജനശ്രദ്ധയാർജ്ജിക്കുന്നു .

whatsapp
Tags:
loading...