വാര്‍ത്താ വിവരണം

ഡോ. ബി .ആര്‍.അംബേദ്കര്‍ ദേശീയ അവാര്‍ഡ് പ്രദീപന്‍ തൈക്കണ്ടിക്ക്

11 December 2017
Reporter: shanil cheruthazham

കണ്ണൂര്‍: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച പത്രപ്രവര്‍ത്തകനുള്ള ഡോ. ബി .ആര്‍.അംബേദ്കര്‍ ദേശീയ അവാര്‍ഡ് സുദിനം ദിനപത്രത്തിലെ പ്രദീപന്‍ തൈക്കണ്ടിക്ക്.  ജില്ലയിലെ അക്രമരാഷ്ട്രീയമായി ബന്ധപ്പെട്ട് 'പയ്യന്നൂരിനും പറയാനുണ്ട് ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്. ഡിസംബര്‍ 9ന് ന്യൂഡല്‍ഹിയിലെ ബുരാരി പഞ്ചശീല ആശ്രമത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്  പ്രദീപൻ തൈക്കണ്ടി ഏറ്റുവാങ്ങി.Tags: