വാര്‍ത്താ വിവരണം

ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് വികസനപാതയിൽ

12 December 2017
Reporter: shanil Cheruthazham
Photo: manoj - Indu studio :

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് തൊണ്ണൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള വികസന പദ്ധതികള്‍ക്ക് തുടക്കമായി . കല്യാശ്ശേരി എം എൽ എ ടി വി രാജേഷ് അധ്യക്ഷനായ ചടങ്ങിൽ  സംസ്ഥാന സര്‍ക്കാര്‍ മുഖേന തുടങ്ങുന്ന ഡയാലിസിസ് സെന്ററിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തറക്കല്ലിട്ടു.കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ ആസ്​പത്രികള്‍ മുഖേന സമ്പുര്‍ണ ചികിത്സയും ഡയാലിസിസ് സൗകര്യങ്ങളും നടപ്പാക്കും -മന്ത്രി പറഞ്ഞു. ആംബുലൻസ് സേവനം, ജൈവ കൃഷി  തുടങ്ങി നിരവധി സാമൂഹ്യ സേവനങ്ങൾക്ക്  പിലാത്തറയില്‍ മന്ത്രി ശ്രീമതി  കെ.കെ.ശൈലജ തുടക്കം കുറിക്കുകയും ചെയ്തു.  ശാരീരികമായ പരിമിതികളെ വരകളുടെ  സാദ്ധ്യതകളാൽ മറികടന്ന കേരളത്തിന്‍റെ അഭിമാനതാരം ലോക പ്രശസ്ത മൗത്ത് പെയിന്ററും ദേശീയ അവാർഡ് ജേതാവുമായ സുനിത  കുഞ്ഞിമംഗലത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ആദരിച്ചു.

 'ചെറുതാഴം നിറവ്' സ്വയംപര്യാപ്തഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ജൈവകൃഷി, നേന്ത്രവാഴ, പച്ചക്കറിക്കൃഷി നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. ക്ഷീരകര്‍ഷകര്‍ക്കുള്ള വായ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീതയും പച്ചക്കറിത്തൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണനും വിതരണം ചെയ്തു. സഹകരണ അസി. രജിസ്ട്രാര്‍ എം.കെ.ദിനേശ്ബാബു പുതിയ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു. കര്‍ഷകസേവനകേന്ദ്രം കം ഗോഡൗണിന് അസി. രജിസ്ട്രാര്‍ ഇ.രാജേന്ദ്രന്‍ തറക്കല്ലിട്ടു. മികച്ച കര്‍ഷകരെ പി.പി.ദാമോദരന്‍ ആദരിച്ചു. 


https://m.facebook.com/story.php?story_fbid=1731676056877010&id=387204761324153


കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ചെറുതാഴം ബാങ്കിന്റെ ഡയാലിസിസ് സെന്റർ ഉൽഘടനം ചെയുന്നു

whatsapp
Tags:
loading...