കെ രാഘവൻ മാസ്റ്റർ പുരസ്കാരം ഒ.കെ നാരായണൻ നമ്പൂതിരിക്ക്.

പിലാത്തറ പ്രസ് ഫോറം സജീവ പ്രവർത്തകനുമാണ് ഒ കെ നാരായണൻ നമ്പൂതിരി

മാതൃഭൂമി പയ്യന്നൂർ ലേഖകനും, ഗ്രന്ഥശാലാപ്രവർത്തകൻ, അധ്യാപക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ. രാഘവൻ മാസ്റ്ററുടെ പേരിൽ പുരസ്കാര സമിതി പ്രാദേശിക പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന്  പിലാത്തറ പ്രസ് ഫോറം പ്രവർത്തകനും , പിലാത്തറ മാതൃഭൂമി ലേഖകനുമായ 31 വർഷമായി മാത്യഭൂമിയിൽ പത്രപ്രവർത്തനം നടത്തുന്ന വ്യക്തിയുമായി ഒ.കെ. നാരായണൻ നമ്പൂതിരി അർഹനായി. 

പത്തായിരം രൂപയും ഫലകവുമാണ് അവാർഡ്. രാഘവൻ മാസ്റ്ററുടെ പതിനൊന്നാം ചരമവാർഷിക ദിനമായ സപ്തംബർ 7 ന് രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാര സമിതി യുടെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ വെച്ച് പയ്യന്നൂർ നഗരസഭാ ചെയർപേർസൺ കെ.വി. ലളിത പുരസ്കാര സമർപ്പണം നിർവഹിക്കും.

ദീര്‍ഘകാലം പിലാത്തറ പ്രസ്‌ഫോറം സെക്രട്ടെറിയായിരുന്ന ഒ.കെ. ഇപ്പോള്‍ പ്രസ്‌ഫോറം വൈസ് പ്രസിഡന്റാണ്.

എടനാട് ഈസ്റ്റ് എല്‍.പി സ്‌ക്കൂള്‍ മുഖ്യാധ്യാപിക പി.എസ്.മായയാണ് ഭാര്യ. തളിപ്പറമ്പ് എല്‍.ഐ.സി ഡവലപ്‌മെന്റ് ഓഫീസര്‍ ഒ.കെ.പരമേശ്വരന്‍, ഒ.കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ മക്കളാണ്.