താലൂക്ക് ആശുപത്രിയിൽ തിരുവോണ സദ്യ നൽകാൻ ഈ വർഷവും അവർ ഒരുമിച്ചു.
ചെറുതാഴം - റെഡ് സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ തിരുവോണനാളിൽ തിരുവോണ സദ്യ സംഘടിപ്പിച്ചു
കൊവ്വൽ ഗ്രാമീണ വായനാശാല പ്രസിഡണ്ട് ഒ കെ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി എ നിഷാന്ത് സ്വാഗതം പറഞ്ഞു. കെ മനോജ്,ഡോ.അഫ്സൽ, നഴ്സിംഗ് ഓഫീസർ മുഹമ്മദ് ഷെരീഫ്,എം പി ഗിരിഷ്, ടി രമേശൻ, ഏ കെ ഉണ്ണികൃഷ്ണൻ, സി ഗണേശൻ എന്നിവർ സംസാരിച്ചു. വി വി മനീഷ്(പി.ആർ.ഒ ) നന്ദി പറഞ്ഞു.
തിരുവോണനാളിൽ ആശുപത്രിയിൽ എത്തിയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സ്നേഹം നിറച്ച ഓണസദ്യ അനുഗ്രഹമായി. വരും വർഷങ്ങളിലും ഇത്തരം സൽപ്രവർത്തനങ്ങൾ തുടരണം എന്നാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


