ഇത് സ്നേഹത്തിൽ പൊതിഞ്ഞ അടി
പയ്യന്നൂർ, കാനായി മീൻകുഴി ഡാമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഓണത്തല്ല് മത്സരം നടത്തി.
കാനായി സൗത്ത് യുവജനകലാസമിതിയാണ് നേതൃത്വം നല്കിയത്. വണ്ണാത്തിപ്പുഴയിലെ മീൻകുഴി റിക്രിയേഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലോട്ടിങ് സ്റ്റാൻഡിലാണ് ഓണ ത്തല്ല് സംഘടിപ്പിച്ചത്.
ശില്പി ഉണ്ണി കാനായിയാണ് വ്യ ത്യസ്തമായ ഈ ഓണത്തല്ല് പ്ലോട്ടിങ് സ്റ്റാൻഡ് ഉണ്ടാക്കിയത്. പരിപാടി മുൻ എംഎൽഎ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഉണ്ണി കാനായി അധ്യക്ഷത വഹിച്ചു. കെ. അനീഷ്കുമാർ, വി.വി. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 38 മത്സരാർഥി കൾ ഓണത്തല്ലിൽ പങ്കെടുത്തു.
സ്കൂൾ കുട്ടികളുടെ ഓണത്തല്ല് മത്സരവും നടത്തി. സമാപന ചടങ്ങിൽ പയ്യന്നൂർ ഡിവൈഎ സ്‌പി കെ. വിനോദ്‌കുമാർ സമ്മാ നദാനം നിർവഹിച്ചു. സത്യൻ കാനായി അധ്യക്ഷത വഹിച്ചു. പി. വിനോദ്, പി. ഭാസ്കരൻ, കെ. സുധാകരൻ എന്നിവർ സംസാ രിച്ചു. ആദരണച്ചടങ്ങും നടന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


