ഫ്ലക്സ് യുദ്ധം പിലാത്തറ കെ.സി. വേണുഗോപാലിന്റെ നാട്ടിലും.!!!

കണ്ടോന്താർ കെ.സി. വേണുഗോപാലിന്റെ വീട്ടിനടുത്ത് കോൺഗ്രസ് കൊടിമരത്തിന് സമീപം വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. “വനവാസമല്ല, പട്ടാഭിഷേകമാണ്” എന്നും “വിജയ ശിൽപിക്ക് അഭിവാദ്യങ്ങൾ” എന്നും എഴുതിയ ബോർഡാണ് ശ്രദ്ധ നേടുന്നത്. പ്രാദേശിക രാഷ്ട്രീയ വൃത്തങ്ങളിൽ ഇത് ചര്‍ച്ചയായിരിക്കുകയാണ്.