• Friday, 1 May 2026
  • 03:43:04 PM
Read report

റോട്ടറി ഇടപെടൽ ഫലം കണ്ടു; ഹോപ്പ് സെന്ററിന് പുതിയ ഡൈനിങ് സൗകര്യം

റോട്ടറി ക്ലബ് പിലാത്തറ ഡൈനിങ് ടേബിളുകൾ നൽകി

പിലാത്തറ: സമൂഹ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പിലാത്തറ റോട്ടറി ക്ലബ് ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിന് ഡൈനിങ് ടേബിളുകളും ബഞ്ചുകളും സംഭാവനയായി നൽകി. ഹോപ്പ് വില്ലേജിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ വിജോഷ് മാനുവൽ 5 ടേബിളുകളും ബഞ്ചുകളും ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ. എസ്. ജയമോഹന് കൈമാറി.

റോട്ടറി ക്ലബ് പ്രസിഡന്റ് സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ പ്രസിഡന്റ് ഷാഹുൽ ഹമീദ്, സോണൽ ലേണിങ് ഫെസിലിറ്റേറ്റർ പി. വി. സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ഗവർണർ അരവിന്ദാക്ഷൻ, കെ. എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഹോപ്പിലെ ദീർഘനാളായി ഉയർന്നുവരുന്ന ആവശ്യകത പി. വി. സുരേന്ദ്രനാഥ് റോട്ടറി ക്ലബ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഈ സഹായം സാക്ഷാത്കരിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഈ സൗകര്യം ലഭിച്ചതോടെ അഗതി മന്ദിരത്തിലെ  ആളുകൾക്ക് കൂടുതൽ വൃത്തിയോടെയും സൗകര്യപ്രദമായും ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഒരുക്കപ്പെട്ടിരിക്കുന്നത്.






പിലാത്തറ ഡോട്ട് കോം
2026-04-28

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post