• Thursday, 16 April 2026
  • 08:51:21 AM
Read report

പാചക വാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് പിലാത്തറയിൽ അടുപ്പ്കൂട്ടി സമരം

സമരം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പങ്കജവല്ലി ഉദ്ഘാടനം ചെയ്തു

കേരള വ്യാപാരി വ്യവസായി സമിതി കേന്ദ്രഗവൺമെൻ്റ് ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാത്തറ ടെലിഫോൺ എക്ചേഞ്ചിന് മുന്നിൽ നടന്ന അടുപ്പ്കൂട്ടി സമരം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.

എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു, ആശംസ അർപ്പിച്ച് കൊണ്ട് കെ.സി രഘുനാഥ് , പി.കെ ഭാസ്കരൻ, വി.വി.പ്രകാശൻ, പി.രാജൻ, എൻ മനോജ് , രമണി കെ, ആസിഫ് .കെ.ടി എന്നിവർ സംസാരിച്ചു, എം.കെ. തമ്പാൻ സ്വാഗതവും ഇ.വി.ഗണേശൻ നന്ദിയും പറഞ്ഞു .പിലാത്തറ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കപ്പൽ ചരക്കു നീക്കം തടസപ്പെട്ടതു മൂലമുള്ള പാചകവാതക ക്ഷാമം  ഗുരുതരമായി ബാധിക്കുകയാണ്.  വരും ദിവസങ്ങളിൽ പിലാത്തറയിലെ ഹോട്ടൽ വ്യവസായത്തെയും ബാധിക്കുന്ന നിലയിലേക്കാണ് പാചക വാതക വിതരണ പ്രതിസന്ധി നീങ്ങുന്നത്. 

shanil cheruthazham
2026-03-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post