നിർമാണ തർക്കം – ഹൈക്കോടതി പരിശോധനയ്ക്ക് ഉത്തരവ്

പ്രദേശവാസി പരിയാരൻ കരുണാകരൻ ഇടപെടലിൽ അന്വേഷണം വരുന്നത്. ഹൈക്കോടതി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പരാതിക്കാരൻ അറിയിച്ചു.

കുളപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപന വിവാദ വിഷയത്തിൽ തുടർനടപടികൾ വേഗത്തിലാകുന്നു. സ്ഥാപന ഉടമ ജാഫർ ബാഖവി അടുത്തകാലത്ത് ഭാര്യ പീഡനക്കേസിലും ഒളിവിലായിരുന്നു.  അത്തരത്തിൽ നിരവധി വിവാദ വിഷയങ്ങളാണ് കുളപ്പുറം ആസ്ഥാനമാക്കി നടക്കുന്ന ആത്മീയ ചികിത്സ സ്ഥാപനത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പ്രദേശവാസിയുടെ ഇടപെടലിൽ അന്വേഷണം വരുന്നത്. 

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഈ ആത്മീയ സ്ഥാപന നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള ഹൈക്കോടതി സ്ഥലപരിശോധനയ്ക്ക് ഉത്തരവിട്ടു.  വിളയാങ്കോട് സ്വദേശിയായ പരിയാരൻ കരുണാകരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

ഹർജിയിൽ, ചെറുതാഴം പഞ്ചായത്തിലെ വാർഡ് 7-ൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 7-ാം പ്രതിയായ ജാഫർ ബാഖവി നടത്തിവരുന്ന നിർമാണം നിയമവിരുദ്ധമാണെന്നും, അവിടെ അനുമതിയില്ലാതെ ഒരു ആരാധനാലയം പ്രവർത്തിക്കുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. നിർമാണം കേസിന്റെ അന്തിമ വിധി വരുന്നത് വരെ നിർത്തിവെക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. 
കേസിനെ പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച്, നിർമാണം നേരിട്ട് നിർത്തിവെക്കുന്നതിനുപകരം, സത്യാവസ്ഥ പരിശോധിക്കാൻ നിർദേശം നൽകി. ഇതനുസരിച്ച്, ചെറുതാഴം പഞ്ചായത്ത് സെക്രട്ടറി (6-ാം പ്രതി) അല്ലെങ്കിൽ അദ്ദേഹത്തിന്റെ അധികൃതനായ ഉദ്യോഗസ്ഥൻ സ്ഥലത്ത് പരിശോധന നടത്തണം.
പരിശോധനയിൽ നിർമാണം നിയമലംഘനമാണോയെന്നും, അനുമതിയില്ലാതെ ആരാധനാലയം പ്രവർത്തിക്കുന്നുണ്ടോയെന്നും ഉൾപ്പെടെ എല്ലാ ആരോപണങ്ങളും പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. പരിശോധന പൂർത്തിയാക്കി മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.
നിയമലംഘനം കണ്ടെത്തിയാൽ, കോടതിയുടെ തുടർ ഉത്തരവ് കാത്തിരിക്കാതെ തന്നെ നിയമപ്രകാരം നടപടി സ്വീകരിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് വീണ്ടും പരിഗണിക്കുന്നത് ജൂൺ 29, 2026-നാണ്.

നാളിതുവരെ നാട്ടുകാരുടെ പരാതിയിൽ  നടപടി എടുക്കാതെ മുന്നോട്ടു പോവുകയായിരുന്നു. അനുമതി ഇല്ലാതെയാണ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും എന്ന് പഞ്ചായത്ത്, ആർടിഒ തുടങ്ങിയ സ്ഥലങ്ങളിലെ വിവരാവകാശ രേഖയിൽ നിന്ന് രേഖകൾ പരാതിക്കാരൻ കരസ്ഥമാക്കിയിരുന്നു, ഹൈക്കോടതി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പരാതിക്കാരൻ കരുണാകരൻ അറിയിച്ചു.