• Monday, 1 March 2026
  • 05:10:08 AM

കണ്ണൂർ കുഞ്ഞിമംഗലത്ത് തെർമോപ്ലാസ്റ്റിക് പെയിന്റ് നിർമ്മാണ യൂണിറ്റ് വരുന്നു.

കണ്ണൂർ: റോഡ് മാർക്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ആർ.എസ്. റോഡ് മാർക്‌സിന്റെ തെർമോപ്ലാസ്റ്റിക് പെയിന്റ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കേരളത്തിൽ അപൂർവമായ സംരംഭ ശൈലിയാണ് ആർ.എസ്. റോഡ് മാർക്‌സിന്റെ പുതിയ യൂണിറ്റ്.

കുഞ്ഞിമംഗലം വീരചാമുണ്ടേശ്വരി ക്ഷേത്രത്തിന് സമീപമുള്ള യൂണിറ്റ് 2026 ബുധനാഴ്ച രാവിലെ 10 മണിക്ക് കല്യാശ്ശേരി നിയോജകമണ്ഡലം എം.എൽ.എ എം. വിജിൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ മുൻ തളിപ്പറമ്പ എം.എൽ.എ സി.കെ.പി. പത്മനാഭൻ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ദീബു എന്നിവർ പങ്കെടുക്കും.

ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന യൂണിറ്റ് ഗുണമേന്മയുള്ള റോഡ് മാർക്കിങ് പെയിന്റുകളുടെ നിർമ്മാണത്തിലൂടെ മേഖലയിലെ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും സഹായകരമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

_____________________________________

Advt: കണക്കിൽ കുട്ടികളെ മിടുക്കരാക്കാം!!!അബാക്കസ് പരിശീലനത്തിനായി ഇപ്പൊൾ ഓൺലൈൻ / ഓഫ് ലൈൻ ബാച്ചുകൾ. ( Offline : vengara, cheruthazham,  pilathara, mathamangalam & alakode ).

Contact: 8281016662 Visit our website:   https://www.kitesmathmagic.org/






പിലാത്തറ ഡോട്ട് കോം
2026-02-16

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.