• Monday, 24 November 2025
  • 07:14:05 AM
Stories

മാടായി ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സ് നടന്നു.

മാടായി ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സ് കടന്നപ്പള്ളിയിൽ പ്രശസ്ത കവി സി എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മാടായി ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സ് കടന്നപ്പള്ളിയിൽ പ്രശസ്ത കവി സി എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കുചേർന്നു.

പി.പി. ദാമോദരൻ അധ്യക്ഷനായ സാംസ്കാരിക ചടങ്ങിൽ നാൻസി ടീച്ചർ സ്വാഗതവും പ്രശസ്ത കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനവും നിർവഹിച്ചു. കെ.കെ.പി സംഗീത, ടി. സുലജ, കെ.സന്തോഷ്കുമാർ, ലിൻ്റാമ്മ ജോൺ, സി.ഐ. വത്സല ടീച്ചർ, ടി. വി. സുധാകരൻ, പ്രീത പി വി, ഷൈന, ടിവി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് മാത്യൂസ് ബാബു നന്ദി അറിയിച്ചു.






SHANIL Cheruthazham
2025-10-21

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.