• Monday, 24 November 2025
  • 07:14:11 AM
Stories

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം തിരിതെളിഞ്ഞു. 

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം ഉത്ഘാടന സമ്മേളനം പദ്മശ്രീ  കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്തു.

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം ഉത്ഘാടന സമ്മേളനം പദ്മശ്രീ  കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്തു. "വണ്ണാത്തിപ്പുഴയുടെ തീരത്തു തുടങ്ങി മിന്നൽവള കയ്യിലിട്ട പെണ്ണഴകേ" എന്ന ഗാനത്തിലെത്തിനിൽക്കുന്ന  നാട്ടുകാരനും ഗാനരചിയിതാവുമായ കൈതപ്രം ബാല്യകാലസ്മരണകൾ ഓർമ്മിപ്പിച്ചത്  കലോത്സവവേദിലെ പുതിയ തലമുറയ്ക്ക് ആവേശമായി. 

പഴയ തലമുറ ഏറ്റുപാടിയ എന്നെന്നും  കണ്ണേട്ടൻ്റെ  എന്ന ചിത്രത്തിലെ 'ഓ പൂവട്ടക തട്ടിച്ചിന്നി' എന്നു ആദ്യഗാനത്തിൽ തുടങ്ങിയ ഗാനതപസ്യ പുതുതലമുറയും ഏറ്റുപാടി വരുന്നു. പുസ്തകങ്ങളും പത്രങ്ങളും സർവ്വസാദാരമല്ലാത്ത കാലത്തു  വായനയ്ക്ക് വഴിയൊരുക്കിയത് ചന്തപ്പുര സാംസ്കാരികനിലയമാണെന്നും എൻ്റെ  ഗാനങ്ങളിയുടെ ഒഴുകുന്നത് നാടും നാട്ടുവഴികളും നാട്ടോർമ്മകളും അദ്ദേഹത്തിൻ്റെ  ഓർമ്മയിൽ തെളിഞ്ഞു.  ഏത്  അനാരോഗ്യത്തിലും നാട് വിളിച്ചാൽ  വരാതിരിക്കാൻ പറ്റില്ല!!!  എന്നും ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.രവീന്ദ്രൻ ചന്തപ്പുര എഴുതി ദീപക് മല്ലർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനപാലനത്തിൽ വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും ഒപ്പം പാടിയ  കടന്നപ്പള്ളി ഹയർ സെക്കണ്ടറി  സ്കൂൾ അദ്ധ്യാപകനായ ഡാനിയൽ റാഫേൽ മാഷെ സ്റ്റേജിൽ വിളിച്ചു അഭിനന്ദിക്കാനും  അദ്ദേഹം മറന്നില്ല. 

മോഹനം, ഭൈരവി , പഞ്ചമം, സർഗ്ഗം, ഖവാലി, ഇശൽ, തുടി, മേഘ മൽഹാർ, കല്യാണി , ഹിന്ദോളം എന്നീ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സബ് ജില്ല പരിധിയിലെ 104 വിദ്യാലയങ്ങളിലായി 5000 ഓളം വിദ്യാർഥികൾ മാറ്റുരക്കും. കലോത്സവം ഒക്ടോബർ 25 നു അവസാനിക്കും. കടന്നപ്പള്ളി പഞ്ചായത്തു പ്രസിഡണ്ട് ടി സുജാല അധ്യക്ഷത വഹിച്ച ചടങ്ങിൽ  കെ.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ. രതി, ബേബി മനോഹരൻ, സംഗീത. കെ. കെ. പി, ഇ.സി. വിനോദ് കുമാർ, വിനോദ് കുമാർ. എം. വി, രാജേഷ്. എൻ, കെ. ആർ. ശ്രീലത, സന്ദീപ് ചന്ദ്രൻ. സി. പി, സുബൈർ. എസ്, രാജേഷ്. പി. വി, കെ.കെ. സുരേഷ് മാസ്‌റ്റർ, പി പി ദാമോദരൻ  എന്നിവർ സംസാരിച്ചു. 






shanil cheruthazham
2025-10-22

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.