.jpg)
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, മിന്നും ജയം; പരമ്പര സമനിലയിൽ
ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, മിന്നും ജയം; പരമ്പര സമനിലയിൽ
ഓവൽ: നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കി പഴികേട്ട മുഹമ്മദ് സിറാജ് അഞ്ചാംദിനം രാവില ഹീറോയായി മാറിയപ്പോൾ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം. ആറു റൺസിന്റെ നാടകീയ വിജയമണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്.
ഇന്ത്യക്കു ജയിക്കാൻ ഇന്നു നാലു വിക്കറ്റും ഇംഗ്ലണ്ടിനു 35 റൺസുമാണ് വേണ്ടിയിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സിറാജ് രണ്ടു വിക്കറ്റുകൾ പിഴുതതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു.
374 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിനു ഓൾഔട്ടാക്കുകയും ചെയ്തു. ഇതോടെ അഞ്ചു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2-2നു സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
മുഹമ്മദ് സിറാജിന്റെ തീപാറുന്ന സ്പെല്ലിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. തിങ്കളാഴ്ച്ചയുടെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ ഇംഗ്ലണ്ടിനെ വീഴ്ത്തുകയായിരുന്നു പേസർ മുഹമ്മദ് സിറാജ്.
ജെയ്മി സ്മിത്തിനെയും (2), ജെയ്മി ഓവർടണിനെയും (9) പുറത്താക്കി സിറാജ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് ചതിയിലാക്കി. സ്കോർ 347 ൽ നിൽക്കുമ്പോൾ ജെയ്മി സ്മിത്തിനെ സിറാജ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലേയ്ക്ക് കൊടുത്തു. 354-ൽ ജെയ്മി ഓവർടൺ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് കനത്ത സമ്മർദ്ദത്തിലായി.
മത്സരത്തിന്റെ അവസാനദിനം ഇന്ത്യ 339/6 എന്ന നിലയിലാണ് ബാറ്റിങ് ആരംഭിച്ചത്. മത്സരത്തിന്റെ നിർണായകമായ ഞായറാഴ്ച, സെഞ്ചുറികൾ നേടിയ ഹാരി ബ്രൂക്കും (111) ജോ റൂട്ടും (105) .
98 പന്തിൽ 2 സിക്സും 14 ഫോറും നേടി ബ്രൂക്ക് തിളങ്ങിയപ്പോൾ, റൂട്ട് 152 പന്തുകളിൽ നിന്ന് 12 ബൗണ്ടറികളോടെ നിലനിന്നു. 106-ൽ 3 എന്ന നിലയിൽ കിടന്ന ഇംഗ്ലണ്ടിനെ ഈ കൂട്ടുകെട്ടാണ് 300 കവിയിക്കാൻ സഹായിച്ചത്. മറ്റു പ്രധാന സ്കോറർമാരായ ബെൻ ഡക്കറ്റ് (54), ഒലി പോപ് (27), സാക് ക്രൗലി (14) എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ, ടോപ് സ്കോററായി യശസ്വി ജയ്സ്വാൾ (118) റൺസുമായി തിളങ്ങി. 164 പന്തിൽ 2 സിക്സും 14 ഫോറും അടക്കം ഭംഗിയോടെ കളി കെട്ടിപ്പടുത്ത ജയ്സ്വാളിന്റെ ഇന്നിംഗ്സിന് പിന്തുണയായത് വാഷിംഗ്ടൺ സുന്ദർ (53), ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53) തുടങ്ങിയവരുടെ അർദ്ധ സെഞ്ചുറികളാണ്.
ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 396 റൺസിൽ ഒതുങ്ങിയപ്പോൾ, ആദ്യ ഇന്നിംഗ്സിൽ 224 റൺസിന് ഇന്ത്യ ഓൾഔട്ടായിരുന്നു. ഇംഗ്ലണ്ട് അതിനു മറുപടിയായി 247 റൺസ് നേടിയതോടെ 23 റൺസിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.
നൈറ്റ് വാച്ച്മാനായെത്തിയ പേസർ ആകാശ്ദീപ് 66 റൺസോടെ ഞെട്ടിച്ചു. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ (53), വാഷിങ്ടൺ സുന്ദർ (53) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ടിനു 374 റൺസ് വിജയലക്ഷ്യം നൽകാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.