
കുപ്പാടക്കൻ ഡോക്ടർ
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
പയ്യന്നൂരിലെ ആദ്യകാല ഡോക്ടറും പയ്യന്നൂർ നഴ്സിങ്ങ് ഹോം ഉടമയുമായിരുന്ന
കുപ്പാടക്കത്ത് ഭാസ്ക്കരൻ നമ്പ്യാർ (കുപ്പാടക്കൻ - 92) നിര്യാതനായി.
പയ്യന്നൂർ കോളേജ് ഭരണസമിതി മുൻ ഡയറക്ടറും, പയ്യന്നൂർ ലയൺസ് ക്ലബ്ബ് ചാർട്ടർ മെമ്പറും, പയ്യന്നൂർ വെറ്ററൻസ് സ്പോർട്സ് ഫോറം രക്ഷാധികാരിയുമായിരുന്നു. ഭാര്യ കുന്നോത്ത് താഴത്ത് വീട്ടിൽ കോമളം .മക്കൾ: അനിത കെ.ടി, മായ.കെ.ടി, ഡോ: മനോജ് കെ.ടി (ശിശുരോഗ വിദഗ്ദൻ, പയ്യന്നൂർ സഹകരണ ആശുപത്രി). മരുമക്കൾ: ഡോ: വി. കൊച്ചുകൃഷ്ണൻ (പ്ലാസ്റ്റിക് സർജൻ തലശ്ശേരി), കൊച്ചുകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ), അപർണ്ണ. സംസ്കാരം വൈകുന്നേരം 3.30 ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടന്നു.
ഡോ:ഭാസ്ക്കരൻ ഫീസ്സ് നിർബന്ധമല്ല. മിക്കവാറും രണ്ട് രൂപയാണ് ഫീസായി രോഗികൾ നൽകിയിരുന്നത്. എന്നും രാവിലെ മുതൽ അദ്ദേഹത്തെ കാണാൻ ആശുപത്രിക്ക് മുന്നിൽ നീണ്ട ക്യൂ ആയിരിക്കും.
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.