ലൈഫ് മിഷൻ ഭവന പദ്ധതിക്ക് കെ എസ്‌ ഇ ബിയുടെ കൈത്താങ്ങ്!

വൈദ്യുതി ലൈനുകൾ സൗജന്യമായി മാറ്റി സ്ഥാപിക്കാം

നിങ്ങൾ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിൻ്റെ  നിർമ്മാണത്തിന് 11 കെവി /ലോ റ്റെൻഷൻ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?

 നിങ്ങളെ സഹായിക്കാൻ കെഎസ് ഇ ബി എൽ ഇവിടെയുണ്ട്.

🟢 എന്താണ് ഈ പദ്ധതി?

ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന വീടുകൾക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള  ₹50,000 വരെയുള്ള ചെലവ് KSEB വഹിക്കും. 

ഈ സൗകര്യം BPL വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കാണ് ലഭിക്കുക. 

🟣 ആർക്കൊക്കെ അപേക്ഷിക്കാം?

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട BPL കുടുംബങ്ങൾക്ക് അപേക്ഷിക്കാം.
കുടുംബത്തിൻ്റെ വാർഷിക വരുമാനം ₹50,000-ൽ താഴെയായിരിക്കണം. 

വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമി ഉത്തരവിറങ്ങിയ 2025 ഓഗസ്റ്റ് 16ന് അപേക്ഷകൻ്റെ  ഉടമസ്ഥതയിലുള്ളതോ പരമ്പരാഗതമായി വന്നുചേരേണ്ടതോ ആയിരിക്കണം

🔵 എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ അടുത്തുള്ള കെ എസ് ഇ ബി ഇലക്ട്രിക്കൽ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരുമായി ബന്ധപ്പെടുക. 

🔴ആവശ്യമുള്ള രേഖകൾ എന്തൊക്കെ?

തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാധുവായ BPL സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (കുടുംബത്തിൻ്റെ  വാർഷിക വരുമാനം ₹50,000-ൽ താഴെയാണെന്ന് തെളിയിക്കുന്നത്).

വീട് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്. 

note: ഈ സൗകര്യം അടുത്ത ആറ് മാസത്തേക്ക് മാത്രം!