ദേശീയപാത 66ൽ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലേ?

ബൈക്ക് പ്രേമികൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് ഇപ്പോൾ ദേശീയ പാത അതോറിറ്റി വൃത്തങ്ങൾ നൽകുന്നത്.

കേരളത്തിൻ്റെ തെക്കു-വടക്ക് പൂർത്തിയാകുന്ന ദേശീയപാത 66ൽ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലേ? സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വരെ ഇടയാക്കിയ പ്രശ്‌നത്തിന് ഒടുവിൽ പരിഹാരമെത്തി. വീതിയുള്ള റോഡിലൂടെ ട്രിപ്പടിക്കാമെന്ന് കരുതിയിരിക്കുന്ന ബൈക്ക് പ്രേമികൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് ദേശീയ പാത അതോറിറ്റി വൃത്തങ്ങൾ നൽകുന്നത്. കേരളത്തിലെ ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (ഐ.ആർ.സി) ചട്ടങ്ങൾ പ്രകാരം പ്രധാന എക്സ്പ്ര്വേകളിലും ആറ് വരി ഹൈവേകളിലും ചെറുവാഹനങ്ങൾക്ക് പ്രവേശനമില്ല. ഡൽഹിയെ ഗുഡ്‌ഗാവുമായി ബന്ധിപ്പിക്കുന്ന ദ്വാരക എക്‌സ്പ്രസ്‌വേയിൽ ബൈക്കുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. എന്നാൽ കേരളത്തിൻ്റെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നവീകരണം പൂർത്തിയായാൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തില്ലെന്നും ഇവർ പറയുന്നു.

ജനജീവിതത്തെ ബാധിക്കും

60 മീറ്റർ വീതിയുള്ള ഹൈവേകളിൽ ഇത്തരം വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ് ചട്ടം പറയുന്നത്. കേരളത്തിലെ ദേശീയപാത 45 മീറ്ററിലാണ് നിർമിക്കുന്നത്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം വരെയുള്ള 644 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതക്കൊപ്പം ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമിക്കുന്നുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഇവ അപര്യാപ്തതമാണ്. ചിലയിടങ്ങളിൽ സർവീസ് റോഡ് തന്നെയില്ല. വാഹനങ്ങൾക്ക് എല്ലായിടത്ത് നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും എക്‌സിറ്റ്‌ ചെയ്യാനും കഴിയില്ല. യുടേൺ എടുക്കാനോ സിഗ്നലിംഗ് സംവിധാനമോ റോഡിൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

കേരളത്തിലെ വലിയൊരു വിഭാഗം ബൈക്കുകളും ഓട്ടോറിക്ഷകളും ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. കൂടാതെ കേരളത്തിലെ വലിയൊരു വിഭാഗം ബൈക്കുകളും ഓട്ടോറിക്ഷകളും ഉപയോഗിക്കുന്നതും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയാൽ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ സർവീസ് റോഡുകൾ പോരാതെ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.