പിലാത്തറയിലെ കഞ്ചാവ് വിൽപ്പനക്കാരൻ ഒടുവിൽ പിടിയിൽ

മാടായിപാറയിൽ ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

പിലാത്തറ പീരക്കാംതടത്തിൽ താമസക്കാരനായ കൊറ്റയിലെപുരയിൽ വീട്ടിൽ കെ.പി. അഫിദ് (21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ജസ്‌റലിയും സംഘവും ചേർന്ന് പിടികൂടിയത്.

പയ്യന്നൂർ, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂൾ കോളേജ് വിദ്യർത്ഥികൾക്ക് ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറയുന്നു.