രാഘവൻ മാസ്റ്റർ പത്രപ്രവർത്തക പുരസ്കാരം ഒ.കെ. നാരായണൻ നമ്പൂതിരിയ്ക്ക് സമ്മാനിച്ചു

മാതൃഭൂമി പയ്യന്നൂർ ലേഖകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന രാഘവൻ മാസ്റ്ററുടെ പേരിൽ 2015 ൽ ഏർപ്പെടുത്തിയ പത്ര പ്രവർത്തക പുരസ്കാരം പത്തായിരം രൂപയും ഫലകവും ചേർന്നതാണ്.

മികച്ച പ്രാദേശിക പത്രലേഖകനുള്ള 2025 ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരം മാതൃഭൂമി പിലാത്തറ ലേഖകൻ ഒ.കെ. നാരായണൻ നമ്പൂതിരിക്ക് പയ്യന്നൂർ നഗരസഭ ചെയർ പേർസൺ കെ.വി. ലളിത സമ്മാനിച്ചു. മാതൃഭൂമി പയ്യന്നൂർ ലേഖകനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന രാഘവൻ മാസ്റ്ററുടെ പേരിൽ 2015 ൽ ഏർപ്പെടുത്തിയ പത്ര പ്രവർത്തക പുരസ്കാരം പത്തായിരം രൂപയും ഫലകവും ചേർന്നതാണ്.അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പുരസ്കാര സമിതി ചെയർമാൻ എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കണ്ണോം അനുസ്മരണ ഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.കെ. ഫൽഗുനൻ, പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. വി.കെ. നിഷ , പയ്യന്നൂർ പ്രസ് ഫോറം പ്രസിഡൻ്റ് പി.എ.സന്തോഷ്, എം.പി. തിലകൻ,പി.സുധീഷ്, കെ. സീമ,യു. രാജേഷ് എന്നിവർ സംസാരിച്ചു.