
ചന്ദ്രായനം രാമചന്ദ്രമാരാർ അനുസ്മരണം നാളെ ചെറുതാഴത്ത് നടക്കും.
ക്ഷേത്രവാദ്യകലയിലെ സൗമ്യ സാന്നിധ്യമായിരുന്ന ചെറുതാഴം രാമചന്ദ്ര മാരാർ അനുസ്മരണവും വാദ്യചന്ദ്രോദയപുരസ്കാര സമർപ്പണ്ണവും ഞായറാഴ്ച ഉച്ചക്ക് രണ്ടേ മുപ്പതു മുതൽ ചെറുതാഴം ഹനുമാരമ്പല പരിസരത്ത് ഒരുക്കിയ വിശാൽ നഗറിൽ ചെറുതാഴം പഞ്ചവാദ്യ സംഘത്തിൻെ നേതൃത്വത്തിൽ നടക്കും.
ചെറുതാഴം രാമചന്ദ്രമാരാർ അനുസ്മരണവും വാദ്യചന്ദ്രോദയപുരസ്കാര വിതരണവും കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം. എൽ. എ. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ടി. ഉത്തംദാസ് എന്നിവർ മുഖ്യാതിഥികളായും വാദ്യപ്രവീൺ ചെറുതാഴം കുഞ്ഞിരാമമാരാർ, വാദ്യകലാകേസരി ചെറുതാഴംചന്ദ്രൻ മാരാർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
ഉച്ചക്ക് രണ്ടേ മുപ്പതിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ വർഷം ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ചെറുതാഴത്തെ കുട്ടികൾ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെ ദീപപ്രോജ്വലനം നടക്കും.
മൂന്ന് മണിക്ക് കക്കാട് അതുൽ കെ. മാരാർ , കല്ലേക്കുളങ്ങര ആദർശ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, പനമണ്ണ സുരേഷ് ചിറക്കൽ നിധീഷ് എന്നിവർ അവതരിപ്പിക്കുന്ന കുഴൽ പറ്റ് അംജദ് ചെറുതാഴം മനോജ് ചെറുതാഴം എന്നിവർ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയുമുണ്ടാകും.
രാമപുരം രാജു മാരാരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത ശില്പി പ്രേം പി ലക്ഷമൺ നിർമ്മിച്ച ശില്പവും പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം വടക്കേ മലബാറിൻ്റെ മേള കല ചക്രവർത്തികലാമണ്ഡലം ശിവദാസൻ മാരാർക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സമർപ്പിക്കും.
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കരിപ്പൂർ രാമകൃഷ്ണ മാരാരെ ആദരിക്കും. രാജേഷ് രാമപുരം, ചെറുതാഴം ദാമോദര മാരാർ, കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരാർ, പ്രദീപൻ ചെറുതാഴം എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും.
വൈകുന്നേരം ആറുമണി മുതൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം സംഗീത പരിപാടിയുമുണ്ടായിരിക്കും.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.