
താവം പപ്പിനിശ്ശേരി മേൽപാലങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം മേൽപ്പാലം പരിശോധിച്ചു.
കെ. എസ് ടി. പി പ്രൊജക്റ്റ് ഡയറക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
താവംറെയിൽവേ മേൽപാലങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം മേൽപ്പാലം പരിശോധിച്ചു.
പാപ്പിനിശ്ശേരി - പിലാത്തറ കെഎസ്ടിപി റോഡിലെ രണ്ട് റെയിൽവേ മേൽപാലങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ സാനിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പാലങ്ങൾ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാലത്തിലെ കോൺക്രീറ്റ് ഇളകിയതും എക്സ്പാൻഷൻ ജോയിന്റ്റുകളിൽ കമ്പിപുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളും വിശദമായി പരിശോധിച്ചു. പാലത്തിന്റെ അടിഭാഗത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തി.
2013 ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശ്ശേരി, പിലാത്തറ കെഎസ്ടിപി റോഡിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് പാപ്പിനിശ്ശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ മേൽപാലങ്ങൾ പണിതത്. 2018 ലാണ് പ്രവൃത്തി പൂർത്തിയാകുന്നത്. മേൽപാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരികയും തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുകയുമായിരുന്നു. പാലക്കാട് എൻഐടി സംഘം പരിശോധന നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു അടുത്ത ഘട്ടത്തിൽ എൻ ഐ ടി സംഘം പരിശോധനക്ക് എത്തും
പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ ഐസക് വർഗ്ഗീസ്, കെ. എച്ച് ആർ ഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഷെമി, പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജിഷ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.സജിത്ത് എ ഇ സച്ചിൻ, എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായി.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.