ഒരു ബൊഹിമിയൻ ഡയറി' രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു

2025 സെപ്റ്റം: 23 വൈകു 3.30ന് പരിയാരം ഗവ: ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ എം സ്വരാജ് പുസ്‌തക പ്രകാശനം നിർവഹിക്കും.

വായനക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ഡോക്ടർ പി എം മധു രചിച്ച ചിന്ത പബ്ലീഷേഴ്‌സിൻ്റെ 'ഒരു ബൊഹിമിയൻ ഡയറി' രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു. 

 എം സ്വരാജ് പുസ്‌തക പ്രകാശനം നിർവഹിക്കും. ഗവ: ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ. പി ആർ ഇന്ദുകല പുസ്തകം ഏറ്റുവാങ്ങും. മുൻ എംഎൽഎ ടി വി രാജേഷ് മുഖ്യാതിഥിയാവും, നിരൂപകൻ എ. വി. പവിത്രൻ പുസ്‌തക പരിചയം നടത്തും. 

പുരോഗമന കലാസാഹിത്യസംഘം, അഖില കേരള ഗവ:ആയുർവേദ കോളേജ് അധ്യാപക സംഘടന, എൻജിഒ യൂണിയൻ, വിദ്യാർഥി യൂണിയൻ ഗവ: ആയുർവേദ കോളേജ് സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

ഒരു എഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് പുതിയ പതിപ്പുകൾ. എഴുത്തിൻ്റെ മേഖലയിൽ ഡോ. പി എം മധുവിന് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു.