
സേവന പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്!!!
സന്നദ്ധ പ്രവർത്തകനും പോലീസ് ജീവനക്കാരനുമായ രാജേഷ് എ തളിയിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്.
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ മൂന്നുമാസം മുമ്പ് കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ വീടിന്റെ അവസ്ഥ പ്രസിദ്ധീകരിച്ചിരുന്നു.
നാല് വർഷക്കാലമായിട്ട് വീടുപണി തുടങ്ങി പൂർത്തിയാകാതെ മേൽക്കൂരയില്ലാതെ കിടക്കുന്ന ഒരു വീടിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു അതുമായി ബന്ധപ്പെട്ടുകൊണ്ട് പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എങ്കിൽ കൂടി മുഖ്യമായി സാമ്പത്തിക പ്രശ്നം നമ്മുടെ മുന്നിലെ ഉണ്ട് അതോടൊപ്പം തന്നെ ആ വീട്ടിലേക്ക് ഏകദേശം ഒരു കിലോമീറ്റർ അളവിൽ വാഹനമെത്തിപ്പെടേണ്ട സാഹചര്യമില്ല അതുകൊണ്ടുതന്നെ അവിടെ തലചുമട് ആയിട്ട് കൊണ്ടുപോകേണ്ട അവസ്ഥയാണ്.
മേൽക്കൂരയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രവർത്തനം ആയി ബന്ധപ്പെട്ട് പോകാനുള്ള പണികൾ നടന്നുവരുന്ന സമയത്ത് മഴ ശക്തമായതിനാൽ പണി മുന്നോട്ടു കൊണ്ടുപോകാൻ വിഷമമായിരുന്നു പ്രത്യേകിച്ച് വെൽഡിങ് ജോലി ആയതിനാൽ ഇലക്ട്രിക് ഷോക്ക് വരാനുള്ള സാധ്യത നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു അതോടൊപ്പം വൈദ്യുതി നമ്മുടെ ഈ വീട് പരിസരത്ത് ഇല്ല അതും ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു. പൂർത്തിയാക്കാൻ പറ്റാതെ വരികയായിരുന്നു.
ഈ കഴിഞ്ഞ രണ്ടു ദിവസമായിട്ട് മഴ പുറകോട്ട് മാറി അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ് പ്രവർത്തനങ്ങൾ ആനൂപ് മഞ്ചക്കണ്ടിയും സഹപ്രവർത്തകരും ആണ് നടത്തിയത് മേൽക്കൂരയുടെ പണി കഴിഞ്ഞാൽ വീടുമായി ബന്ധപ്പെട്ട് കൊണ്ട് മറ്റ് തേപ്പ് പണി മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമാണ് ചെയ്യേണ്ടത് വാഹന സൗകര്യം ഇല്ലാതെ സാധനങ്ങളും മൊത്തം കടത്തിക്കൊണ്ടു പോകേണ്ട അവസ്ഥ നമ്മുടെ മുന്നിലുണ്ട് അതും നമ്മുടെ പ്രവർത്തനത്തെ വല്ലാതെ തരത്തിൽ ബാധിക്കുന്നുണ്ട്. വീട് പണിയുന്ന സ്ഥലം ഒരു നിരപ്പായ സ്ഥലം അല്ല ഒരു കുന്ന് ഇടിച്ച സ്ഥലത്താണ് അതുകൊണ്ടുതന്നെ സാധനങ്ങൾ എത്തിക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ഇന്ന് 20.9.2025 തിയതി മേൽക്കുരയുടെ പണി പൂർത്തിയാക്കാൻ സാധിച്ചു. അദ്ധ്വാനമായും സേവനമായും നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാം. അവിടെയുയുള്ള വാർഡ് മെമ്പർമാർ ചന്ദ്രൻ കാണി. ശരത്ത് നാറാത്ത് കൂടാതെ പൊതുപ്രവർത്തകരും നമ്മോടൊപ്പം ഉണ്ട്. നിങ്ങൾക്ക് ഓരോരുത്തർക്കും നമ്മളെ സഹായിക്കാം.
രാജേഷ് എ തളിയിൽ
+91 97443 14295

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.