
സരോജിനി തോലാട്ടിന് കായിക പ്രതിഭ പുരസ്കാരം.
മാസ്റ്റേറ്റേഴ്സ് അത്ലറ്റിക് മേഖലയിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി കൈവരിച്ച നിരവധി നേട്ടങ്ങളാണ് സരോജിനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും മെമൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം
പയ്യന്നൂർ ഷട്ടിൽ ബാഡമിന്റൺ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ കെ വി വേണുഗോപാലിൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന പ്രഥമ കെ വി വേണുഗോപാലൻ സ്മാരക കായിക പ്രതിഭ പുരസ്കാരം സരോജിനി തോലാട്ടിന് നൽകുമെന്ന് ബന്ധപ്പെട്ടവർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
പയ്യന്നൂരിലെ കായിക - സാമൂഹ്യ മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മൂന്ന് വർഷം മുമ്പ് വിട പറഞ്ഞ കെ വി വേണുഗോപാലൻ. പയ്യന്നൂർ സി ആർഎം ഇൻഡോർ കോർട്ടിൽ 28 ന് നടക്കുന്ന രണ്ടാമത് കെ വി വേണുഗോപാലൻ മെമ്മോറിയൽ ഉത്തരകേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റ് വേദിയിൽ പുരസ്കാരം സമ്മാനിക്കും.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.