ഐബിസ് ഹോളിഡേയ്‌സ് വഴി യാത്രികരുടെ ലോകം ഇനി കൂടുതൽ വിശാലം!

ലോക ടൂറിസം ദിനത്തിൽ ഒരു പുതിയ സ്വപ്നയാത്ര തുടങ്ങുന്നു! ഐബിസ് ഹോളിഡേയ്‌സ് ഇനി പിലാത്തറയിൽ കൂടുതൽ വിപുലമായി! #IbisHolidays #WorldTourismDay #Pilathara

ജീവിതത്തെ സമ്പന്നമാക്കുന്ന യാത്രാനുഭവങ്ങൾക്ക് വർണ്ണങ്ങൾ ചാർത്തി, ഉത്തരവാദിത്വത്തോടെ തികഞ്ഞ സുരക്ഷിതത്വത്തോടെ ഏറ്റവും ചുരുങ്ങിയ ചിലവിൽ, വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ ഏഴ് വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന ഐബിസ് ഹോളിഡേയ്‌സ് പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി പിലാത്തറ ബസ് സ്റ്റാൻഡിനടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.

2025 സെപ്റ്റംബർ 27-ാം തീയ്യതി രാവിലെ 10 മണിക്ക്  കല്യാശ്ശേരി എംഎൽഎ എം വിജിൻ  ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ KCCPL ചെയർമാൻ  ടി.വി. രാജേഷ് മുഖ്യാതിഥിയാകുന്നു. ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് എം.ശ്രീധരൻ ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കുന്നു

എല്ലാ കാലത്തും ഐബിസ് ഹോളിഡേയ്സ്ൻ്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച നിങ്ങളുടെയും കുടുംബത്തിൻ്റേയും സാന്നിധ്യം തദവസരത്തിലും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.