
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് അസൈനാർ അരവഞ്ചാലിന് കേരളാ കോൺഗ്രസ്-ബി ജില്ലാ അവാർഡ്
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അവാർഡ് ദാന ചടങ്ങിൽ വെച്ച് അസൈനാറിന് ഉപഹാരം നൽകി.
കണ്ണൂർ: കേരളാ കോൺഗ്രസ്-ബി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് കേരളാ കോൺഗ്രസ്-ബി പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ അസൈനാർ അരവഞ്ചാലിന് സമ്മാനിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അവാർഡ് ദാന ചടങ്ങിൽ വെച്ച് അസൈനാറിന് ഉപഹാരം നൽകി.
കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരളാ കോൺഗ്രസ്-ബി ജില്ലാ പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നോക്ക വികസന ബോർഡ് ചെയർമാനുമായ കെ.ജി. പ്രേംജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അസൈനാർ അരവഞ്ചാലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യൂ, യൂത്ത്ഫ്രണ്ട്-ബി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി. നായർ, കെ. ബേബി സുരേഷ്, കെ.ജി. യേശുദാസ്, സുരേഷ് കുമാർ സി.പി. അഷറഫ് മണിപ്പാറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക സേവന രംഗത്ത് അസൈനാർ നൽകിയ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ പ്രശംസിച്ചു

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.