കാന്താരയും പയ്യന്നൂരിലെ പെപ്പർ കാന്താരി ചിക്കനും!!!

വർഷങ്ങൾക്കു മുമ്പ് ബാലചന്ദ്രമേനോൻ ആയിരുന്നു മലയാളത്തിൽ ആ റിസ്ക് എടുത്തത്!!!.

കാന്താരയിലൂടെ സ്വന്തമായി ഒരു കഥയെഴുതി, അത് സംവിധാനം ചെയ്ത്, അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, ആ സിനിമ ഒരു ഇൻഡസ്ട്രി ഹിറ്റ് ആക്കി മാറ്റുക. ആ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ഋഷഭ് ഷെട്ടി നേടുകയും ചെയ്യുക. സിനിമാലോകത്ത് അപൂർവ്വ കാഴ്ചകളാണ് ഇതൊക്കെ. 

രണ്ടാം ഭാഗം 'കാന്താര: ചാപ്റ്റർ 2 അദ്ദേഹം തന്നെ വീണ്ടും എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുകയും അത് വീണ്ടും വലിയ വിജയത്തിലേക്ക് കുതിക്കുകയും ചെയ്യുന്നു. ഒറ്റയാൾ പോരാട്ടങ്ങൾക്ക് റിസൾട്ട് ഇല്ല എന്ന് പുതിയ സ്റ്റേറ്റജിസ്റ്റുകൾ പറയുമെങ്കിലും വിജയം തേടിവരും എന്നതിന് തെളിവാണ് ഈ കഥ. ഇതൊരു ഒറ്റയാൾ പോരാട്ടം തന്നെയാണ്, #ഋഷഭ് ഷെട്ടി ഇഷ്ടം. 

അപ്പോൾ മുകളിൽ പറഞ്ഞ പേപ്പർ കാന്താരി ചിക്കൻ എന്താ? 

പളപളാ മിന്നുന്ന പുതിയകാലത്തെ റസ്റ്റോറൻറ് മാതൃകയല്ലാതെ ചില ഹോട്ടലുകൾ നമുക്കിടയിൽ ഉണ്ട്. വർഷങ്ങൾക്കു മുമ്പും ഏത് അർദ്ധരാത്രിയിലും കയറി ചെല്ലാൻ പറ്റാവുന്ന ഹോട്ടൽ. കുറച്ച് കാലമായി മറന്നു തുടങ്ങിയതായിരുന്നു. ബ്ലോഗിംഗ് കാലഘട്ടത്തിലെ ചില വിവാദങ്ങൾ കാരണം സിനിമയ്ക്ക് ശേഷം വീണ്ടും പയ്യന്നൂർ പെരുമ്പയിലെ ഹോട്ടൽ ഹൈവേ  പോയി. പൊറോട്ടയും ബീഫും ആണ് അവിടുത്തെ ഞങ്ങളുടെ പ്രധാന വിഭവം എങ്കിലും ഇത്തവണ കോഴി തന്നെ വാങ്ങിക്കാം എന്ന് കരുതി. പണ്ട് പയ്യന്നൂരിൽ തമ്പടിച്ചിരുന്ന കാലഘട്ടത്തിൽ ഹോട്ടൽ ഉടമയുമായി സൗഹൃദം പങ്കുവെച്ച് വീണ്ടും പിരിഞ്ഞു. 

എൻ്റെ റിവ്യൂ കണ്ട് രണ്ടു സ്ഥലത്തും പോകാൻ നിൽക്കണ്ട, നമ്മളെപ്പോലെ പോകാൻ താല്പര്യമുള്ളവർ പോകട്ടെ..

പറയാതെ വയ്യ കാന്താര ഒന്നാം ഭാഗം തന്നെയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. കാന്താരയിൽ ജഗതി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി ചില കോമഡി സീനുകൾ കണ്ടപ്പോൾ. സിനിമക്ക് പത്തിൽ ആറ് മാർക്ക്, ഭക്ഷണത്തിന് പത്തിൽ എട്ട് മാർക്ക്. 

✍️Shanil Cheruthazham