കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏകോപിതമായ ശ്രമം നടത്തും.

കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹകരണം അനിവാര്യമാണെന്ന് ബിജെപി കോഴിക്കോട് മേഖല പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നതിനായി ഉടൻ സമാനമനസ്‌കരായ വ്യക്തികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തില്‍ ജില്ലയിലെ എം.പി, എം.എല്‍.എമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ താല്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.

കാസര്‍കോട് ജില്ലയുടെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് പരിഹരിക്കാന്‍ എയിംസ് പോലുള്ള ഒരു സ്ഥാപനം അത്യാവശ്യമാണ്. എയിംസ് കാസര്‍ഗോഡ് ജില്ലക്ക് അര്‍ഹമായ ഒരു സ്ഥാപനം തന്നെയാണെന്നും, അതിന് ആവശ്യമായ ഭൂമി ജില്ലയില്‍ ലഭ്യമാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പരിഗണന പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.