പിണറായി വിജയനെ സ്വീകരിക്കാൻ മലയാളി സമൂഹം; യൂസഫലി രക്ഷാധികാരിയായി 251 അംഗ സ്വാഗത സംഘം തയ്യാറായി.

അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ഒരുങ്ങി മലയാളി സമൂഹം.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുലർച്ചെ പുറപ്പെടും. ബഹ്റൈൻ, ഒമാൻ,ഖത്തർ, യുഎഇ കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് സന്ദർശനം . സൗദി സന്ദർശനത്തിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ഗൾഫ് യാത്രയെപ്പറ്റി അധികം വിട്ടു പറയാതിരുന്ന മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതുപോലെ ഉള്ളൂ എന്ന് മാത്രമായിരുന്നു പ്രതികരിച്ചത്.

 

അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ ഒരുങ്ങി മലയാളി സമൂഹം. ഇന്ത്യ സോഷ്യൽ ആൻഡ് സോഷ്യൽ സെൻ്റർ, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ തുടങ്ങി അബുദാബിയിലെയും അൽഐനിലെയും അംഗീകൃത സംഘടനകളുടെയും മലയാളം മിഷൻ, ലോക കേരള സഭ എന്നിവയുടെയും സഹകരണത്തോടെ 'മലയാളോത്സവം' എന്ന പേരിലാണ് സ്വീകരണം ഒരുക്കുന്നത്

.