സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടവുമായി ശിവാനി രതീഷ്.
പിലാത്തറയിലെ 'കരാട്ടെ കിഡ്' ശിവാനി രതീഷിന് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്കൂൾ ഒളിമ്പിക്‌സ് കരാട്ടെ മത്സരത്തിൽ -36 kg വിഭാഗത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി വെങ്കല മെഡൽ നേടി ശിവാനി രതീഷ് അഭിമാന താരമായി.
GBVHSS മാടായി 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്. കുളപ്പുറത്തെ രതീഷ് സി സി യുടെയും ശുഭ രാജന്റെയും മകൾ ആണ്. ധ്യൻ കൃഷ്ണൻ പി കെ സഹോദരനാണ്. അലൻ തിലക് കരാട്ടെ സ്‌കൂളിൻ്റെ മണ്ടൂർ ബ്രാഞ്ചിലെ വിദ്യാർത്ഥി ആണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


