അഭിനയം അറിയാത്ത ബാലതാരങ്ങൾ

കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ചവച്ച ബാലതാരങ്ങൾ ഇല്ല പോലും!!!

ഒരു സിനിമ വരുന്നു അതിലെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പല സ്കൂളിലെ ക്ലാസ് മുറികളിലും മാറ്റം വരുന്നു. അത് വലിയ വാർത്തയാകുന്നു. പിന്നീട് മിക്ക സ്കൂളുകളും ബാക്ക് ബെഞ്ച് ഉപേക്ഷിച്ച് എല്ലാവരും തുല്യർ എന്ന രീതിയിൽ ചെയർ അറേഞ്ച് മെൻറ് സംഭവിക്കുന്നു. 

മലയാളത്തിൽ ഇറങ്ങിയ ഒരു ചിത്രത്തിൻ്റെ ഇമ്പാക്ട് ഇതൊക്കെയായിരുന്നു. മന്ത്രി ഗണേഷ് കുമാറിൻ്റെ സ്കൂളിൽ അദ്ദേഹം തന്നെ മാറ്റം വരുത്തി വലിയ ശ്രദ്ധേയ നേടി. പറഞ്ഞുവരുന്നത് നിരവധി ബാലതാരങ്ങൾ തകർത്തഭിനയിച്ച സ്ഥാനാർഥി ശ്രീക്കുട്ടൻ എന്ന ചലച്ചിത്രത്തെ പറ്റിയാണ്. നമ്മുടെ സമീപപ്രദേശമായ കുഞ്ഞിമംഗലം ഉള്ള ഒരു കുട്ടിയൊക്കെ  അതിൽ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു. 

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയർമാൻ പ്രകാശ് രാജ് കുട്ടികളുടെ സിനിമകളെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ ശ്രദ്ധിച്ചു.

"കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ചവച്ച ബാലതാരങ്ങൾ ഇല്ല പോലും." 

ബാലതാരങ്ങളുടെ വിഭാഗത്തിൽ പരിഗണിക്കാൻ അർഹമായ എൻട്രികളൊന്നും വന്നില്ല എന്നായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ പരാതി. അങ്ങനെ, അർഹനായ ഒരു ബാലതാരമില്ലെന്ന് വിധികർത്താക്കൾ തീരുമാനിച്ചു. 

ലോട്ടറി എടുത്താൽ മാത്രമാണ് ലോട്ടറി അടിക്കുക എന്ന് പറയാറുണ്ട്. നോമിനേഷൻ കൊടുക്കാത്തത് കൊണ്ടാണോ സ്ഥാനാർഥി ശ്രീക്കുട്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഒരു ബാല തരത്തിന് പോലും അവാർഡ് ലഭിക്കാതിരുന്നത്. ആ സിനിമ മാത്രമാകില്ല നിരവധി സിനിമകളിൽ ഒത്തിരി ബാലതാരങ്ങൾ അഭിനയിച്ചിട്ടുണ്ട്. 

മാധ്യമങ്ങൾക്ക് താല്പര്യം റേറ്റിംഗ് തന്നെയാണ്.  "വിമര്‍ശനവുമായി ബാലതാരം ദേവനന്ദ". ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത് , വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചതെന്നും കുട്ടികളുടെ അവകാശങ്ങള്‍ കാണാതെ പോകരുതെന്നും ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് എഴുതുമ്പോഴും ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു എന്ന രീതിയിലാണ് പലരും  കാണുന്നത്. 

കുട്ടി പറയുന്നതല്ല ജൂറി പറയിപ്പിച്ചതാണ്!!! 

എല്ലാ നാടുകളിലും സ്കൂൾ കലോത്സവത്തിന്റെ തിരക്കിലാണ് നമ്മൾ. കലോത്സവത്തിൽ പ്രാധാന്യം കല ആണ്. അല്ലാതെ അവിടെയുള്ള ഭക്ഷണവും മറ്റ് അറേഞ്ച്മെന്റുകളും അല്ല. നല്ല മത്സരാർത്ഥികൾ ആരുമില്ല എന്ന് പറഞ്ഞ് പാചകം ചെയ്യാൻ വന്ന കേറ്ററിംഗ് കാർക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് കൊടുക്കാൻ പറ്റുമോ? 

യുവജനോത്സവങ്ങളിലും  സ്കൂൾ കലോത്സവങ്ങളിലും ഒക്കെ അഭിനയ മികവുള്ള കുട്ടികൾക്ക് പകരം സിനിമയിൽ വരുന്നത് സിനിമാക്കാരുടെ മക്കളായതു കൊണ്ടായിരിക്കും നിങ്ങൾ പറഞ്ഞ മികവ് ഇല്ലാതെ പോയത്. ഇത്തരം ചെറിയ സിനിമകൾക്ക് ഇറങ്ങുന്നതിനു മുമ്പ് ഉള്ള പിആർ തള്ളുകൾ ഇല്ലാത്തതും കാരണമായിരിക്കാം. 

ബാക്ക് ബെൻ സമ്പ്രദായം ഒഴിവാക്കിക്കൊണ്ട് ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി മാറ്റിയ നിങ്ങൾക്ക് നേരത്തെ തന്നെ അവാർഡ് ലഭിച്ചു കഴിഞ്ഞു. വേടനോടൊപ്പം വളരാൻ നമ്മുടെ ബാലതാരങ്ങൾക്കും കഴിയട്ടെ!!!  പിന്നീട് മമ്മൂട്ടിയോളം പടർന്ന് പന്തലിക്കട്ടെ.

✍️Shanil cheruthazham