കൈതപ്രം കൈരളി കലാക്ഷേത്രം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
ജൂബിലി ആഘോഷം പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ കൈതപ്രം പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ഉപവിഭാഗമായ കൈരളി കലാക്ഷേത്രം പ്രവര്‍ത്തനരംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. കൈതപ്രത്തിന്റെ കലാപാരമ്പര്യത്തിന് പിന്‍ബലമേകി നിലകൊള്ളുന്ന കൈരളി കലാക്ഷേത്രത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 2025 നവംബര്‍ 8 ശനിയാഴ്ച തുടക്കമായി .
കൈരളി കലാക്ഷേത്രം ജൂബിലി ആഘോഷങ്ങൾ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. കൈതപ്രം ശ്രീ ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഷാജി തലവില്‍ മുഖ്യഭാഷണം നടത്തി. സിനിമാതാരം സജിത പള്ളത്ത് ജൂബിലി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി എ കെ നാരായണന്‍ സുവര്‍ണ്ണജൂബിലി പരിപാടികളുടെ വിശദീകരണം നടത്തി. എ.കെ. സുബ്രഹ്മണ്യൻഎം.രവി, എം.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


