പ്രവാസത്തിന്റെ കനിവ് മാതൃക " മണ്ടൂരിൽ വരുന്നു കനിവ് സൂക്ക് വ്യാപാര സമുച്ചയം"
"ഒരു മലയാളിയുടെ കൈയ്യിലൂടെ പ്രവാസിയുടെ വിയർപ്പിന്റെ ഉപ്പുപുരണ്ട ഒരു കറൻസി നോട്ടെങ്കിലും ദിവസേന കടന്നുപോകുന്നുണ്ടാകും എന്നത് ഒരു യാഥാർഥ്യമാണ്."
നാട്ടിലേക്ക് ഒരു സുരക്ഷിതമായ തിരിച്ചുവരവ് സ്വപ്നം കാണുകയും, തങ്ങളുടെ അധ്വാനത്തിന്റെ ഫലം ജന്മനാടിന്റെ വികസനത്തിനുവേണ്ടി നിക്ഷേപം നടത്താനും സന്നദ്ധരായ കണ്ണൂർ ജില്ലയിലെ മണ്ടൂരിലെ പ്രവാസികളുടെ ഉദ്യമമാണ് കനിവ് സൂക്ക്. ആറു വർഷം മുമ്പ് ദുബായിൽ നടന്ന ഒരു മതേതര ഇഫ്താർ സംഗമത്തോടനുബന്ധിച്ചാണ് മണ്ടൂരിലെ പ്രവാസികളുടെ മനസ്സിൽ ഇങ്ങനെയൊരാശയം ഉടലെടുത്തത്.
പ്രവാസികൾ സ്വരുകൂട്ടിവെക്കുന്ന ചെറിയ പ്രതിമാസ നിക്ഷേപം അർഹരായവർക്ക് സാമ്പത്തികമായി പിന്തുണ നൽകാൻ ഉദ്ദേശിച്ചുകൊണ്ടാണ് കൂട്ടായ്മയുടെ തുടക്കം. മണ്ടൂരിലും പരിസരത്തുമുള്ള നൂറോളം പ്രവാസി സുഹൃത്തുക്കൾ ഒത്തൊരുമിച്ചു ഒരു ഭരണസമിതി ഉണ്ടാക്കി നാട്ടിലെയും വിദേശത്തെയും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും , വിദ്യാഭ്യാസത്തിനും, നാട്ടിലേക്കു വരാനാകാതെ പ്രയാസം അനുഭവിക്കുന്നവർക്കും കൈത്താങ്ങായി മണ്ടൂർ പ്രവാസി കൂട്ടായ്മ വളർന്നു.
പ്രവാസികൾ സ്വരുകൂട്ടിവെക്കുന്ന ചെറിയ പ്രതിമാസ നിക്ഷേപം അർഹരായവർക്ക് സാമ്പത്തികമായി പിന്തുണ നൽകാൻ ഉദ്ദേശിച്ചുകൊണ്ടാണ് കൂട്ടായ്മയുടെ തുടക്കം. മണ്ടൂരിലും പരിസരത്തുമുള്ള നൂറോളം പ്രവാസി സുഹൃത്തുക്കൾ ഒത്തൊരുമിച്ചു ഒരു ഭരണസമിതി ഉണ്ടാക്കി നാട്ടിലെയും വിദേശത്തെയും ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും , വിദ്യാഭ്യാസത്തിനും, നാട്ടിലേക്കു വരാനാകാതെ പ്രയാസം അനുഭവിക്കുന്നവർക്കും കൈത്താങ്ങായി മണ്ടൂർ പ്രവാസി കൂട്ടായ്മ വളർന്നു. ഇതിനിടയിൽ ജനിച്ചുവളർന്ന നാട്ടിൽ തിരിച്ചുവരുമ്പോൾ നാട്ടുകാർക്കും, പ്രവാസികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ഒരു സംരംഭമാരംഭിക്കാനുള്ള ചർച്ചകൾ നടന്നു. അതിന്റെ അടിസ്ഥാനത്തിൽ മണ്ടൂർ കെ എസ്ടി പി റോഡിൽ സ്ഥലം വാങ്ങുകയും, നൂറോളം മണ്ടൂരിലെ പ്രവാസികൾ വർഷങ്ങൾകൊണ്ട് ശേഖരിച്ച നിക്ഷേപം കൊണ്ട് ഇരുനിലകെട്ടിടവും നിർമ്മിച്ചു വൈകാതെ ഇതിന്റെ ഉദ്ഘടനം നടത്താനും ഉദ്യേശിച്ചു.
മണ്ടൂരിന്റെ 'കനിവ്' നാടിനു വെളിച്ചം
(മണ്ടൂർ പ്രവാസികൂട്ടായ്മയുടെ അംഗങ്ങളുമായി പിലാത്തറ ഡോട്ട് കോം നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ )
ചോ: കനിവ് പ്രവാസി കൂട്ടായ്മയുടെ പ്രത്യേകതകൾ എന്തൊക്കെയാണ് ?*
ഉ: മധ്യേഷ്യയിൽ ജോലി ചെയ്യുന്ന മണ്ടൂരിലും സമീപപ്രദേശങ്ങളിലും ഉള്ള തികച്ചും മതേതര മനോഭാവമുള്ള, പരസ്പരം സഹായിക്കാനും, നാടിന്റെ നന്മയിൽ താത്പര്യവും ഉള്ള സമാന ചിന്താഗതിക്കാരുടെ സൗഹാർദ്ദപരമായ കൂട്ടായ്മയാണ് കനിവ്.
പ്രവാസികളുടെ പരസ്പര സഹകരണത്തിലൂടെ അവരുടെ ചെറിയ തോതിലുള്ള സാമ്പത്തിക വിഹിതം സമാഹരിച്ച് നാട്ടിലെയും വിദേശത്തെയും ജനങ്ങള്‍ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുകയും പ്രവാസികളുടെ നാട്ടിൽ വന്നതിനു ശേഷമുള്ള ജീവിതത്തിന് കരുത്തേകുകയുമാണ് നമ്മുടെ ലക്ഷ്യം.
*ചോ: ഈ കൂട്ടായ്മയുടെ പ്രവർത്തനം ഏതു രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്?*
ഉ:ആറേഴ് വര്‍ഷം മുൻപ് മണ്ടൂരിലും ചുറ്റുവട്ടത്തുമുള്ള പ്രവാസികൾ സംഘടിച്ച് ആരംഭിച്ച ഈ കൂട്ടായ്മയിൽ ഇന്ന് നൂറോളം അംഗങ്ങൾ ഉണ്ട്. ഇതുവരെയുള്ള വളർച്ചയിൽ പല ഉന്നതരും സാധാരണക്കാരും പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴുള്ള നേതൃത്വം അവർ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ തുടരുകയും പുതിയ പദ്ധതികൾ നിര്‍വഹിക്കുകയുമാണ് ചെയ്യുന്നത്.
*ചോ: എതേല്ലാം മേഖലകളിൽ ഈ കൂട്ടായ്മയ്ക്ക് സേവനം നൽകുവാനും സാന്നിധ്യം അറിയിക്കുവാനും സാധിച്ചു?*
ഉ: ആദ്യകാലത്ത് സാമൂഹ്യസേവനത്തിലാണ് ഞങ്ങൾ ശ്രദ്ധയൂന്നിയത്. പ്രവാസികൾക്കും അല്ലാത്ത നാട്ടുകാർക്കും വിവിധ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും മറ്റു രീതിയിലുള്ള പിന്തുണയും നൽകാൻ നമുക്ക് സാധിച്ചു. പിന്നീടാണ് നമ്മുടെ പ്രവർത്തനം ഉത്പാദനപരമായ മേഖലകളിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മണ്ടൂരിൽ വ്യാപാര കെട്ടിട സമുച്ചയം നിർമ്മിക്കാൻ തുടങ്ങി അത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിലേക്കെത്തി. അടുത്തതായി വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ, വ്യവസായ മേഖലകളിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്.
*ചോ: മണ്ടൂരിലെ വ്യാപാരസമുച്ചയമായ കനിവ് സൂക്കിൽ എന്തൊക്കെ യാണ് ലക്ഷ്യമിടുന്നത്?*
ഉ: ഈ വ്യാപാര കെട്ടിട സമുച്ചയം മണ്ടൂരിന്റെ മുഖഛായ മാറ്റുന്ന രീതിയിൽ ഒരു കേന്ദ്രമായി മാറണമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. സൂപ്പർമാർക്കറ്റ് , ജിംനേഷ്യം, ആരോഗ്യ സേവനങ്ങൾ, നിർമാണ സാമഗ്രികൾ, തുടങ്ങി ജനങ്ങൾക്ക് അത്യാവശ്യം വേണ്ട പരമാവധി സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്ന തരത്തിൽ വ്യാപാരികൾ ഇതിനെ ഉപയോഗപ്പെടുത്തണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. കനിവ് പ്രവാസി കൂട്ടായ്മ യിലെ നനൂറ് കുടുംബങ്ങളും അവൈഡ് വരുന്ന തൊഴിലാളികളും അഭ്യുദയ കാംക്ഷികളും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുമെന്നത് തീർച്ചയാണ്. അതുകൊണ്ടു തന്നെ കനിവ് സൂക്കിൽ വ്യാപാരം ആരംഭിക്കുന്ന സംരംഭകർക്ക് സുരക്ഷിതമായ വിറ്റുവരവും നമ്മൾ കണക്കു കൂട്ടുന്നു.
*ചോ; മണ്ടൂർ കനിവ് സൂക്കിന്റെ പ്രവർത്തോദ്ഘാടനം എപ്പോൾ നടത്താനാണ് ഉദ്ദേശിക്കുന്നത്?*
ഉ: ഈ വ്യാപാര സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് വ്യാപാരികൾക്കും പൊതുജനങ്ങൾൾക്കുമായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതുവരെയായി എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഈ സ്വീകാര്യത തുടർന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
*ചോ: മണ്ടൂർ കനിവ് സൂക്കിൽ സംരഭം ആരംഭിക്കുന്നതിനു വേണ്ടി ആരെയാണ് സമീപിക്കേണ്ടത്?*
ഉ: ഈ കൂട്ടായ്മയിൽ അംഗങ്ങളായ പലരും വിദേശത്തായതിനാൽ നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ പ്രദേശവാസികാളായ ചില മുൻ പ്രവാസികളെ ചില ഉത്തരവാദിത്തങ്ങൾ ഏല്പിച്ചിട്ടുണ്ട്. അവരെ ബന്ധപ്പെട്ടാൽ മതി. നമ്പർ.....,
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


