കൈതപ്രം പിടിച്ചെടുക്കാൻ ഒ എം ശ്രീദേവി, പ്രചരണമാരംഭിച്ച് ബി.ജെ.പി.

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ബി.ജെ.പി. പ്രചരണവും ആരംഭിച്ചു.

കൈതപ്രം ഉൾപ്പെടുന്ന രണ്ടാവാർഡിൽ തികഞ്ഞ വിജയ പ്രതീക്ഷയുള്ള ബി . ജെ.പി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വളരെ നേരത്തെ തുടങ്ങിയിരുന്നു. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഒ. എം. ശ്രീദേവി ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാന പ്രവർത്തകരെയും സന്ദർശിച്ചു.

എം.പത്മനാഭൻ നമ്പൂതിരി, ഇ.ഹരിപ്രിയ, മംഗലം ദാമോദരൻ നമ്പൂതിരി, ശങ്കരൻ കൈതപ്രം തുടങ്ങിയവർ പങ്കെടുത്തു.