ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സോണൽ കലോത്സവം 15,16 തീയ്യതികളിൽ പിലാത്തറയിൽ
കണ്ണൂർ, കാസർകോട്, വയനാട് ജില്ലക ളിൽ നിന്നായി എട്ട് പഠനകേന്ദ്ര ങ്ങളിലെ 18 മുതൽ 80 വയസ്സിനു മുകളിൽവരെയുള്ള പഠിതാക്കൾ മത്സരിക്കാനെത്തും
പിലാത്തറ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തലശ്ശേരി റീജണൽ സോണൽ കലോത്സവം 15-നും 16-നും പി ലാത്തറ സെയ്ൻറ് ജോസഫ്‌സ് കോളേജിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി എട്ട് പഠനകേന്ദ്ര ങ്ങളിലെ 18 മുതൽ 80 വയസ്സി നു മുകളിൽവരെയുള്ള പഠിതാ ക്കൾ മത്സരിക്കാനെത്തും. സാഹിത്യ രചനാ മത്സരങ്ങൾ ഉൾപ്പെടെ വ്യക്തിഗത മത്സരങ്ങളാണ് ഉള്ളത്.
വിജയികൾക്ക് ഗ്രേസ് മാർക്കും അന്തസ്സർവകലാശാല കലോത്സവത്തിൽ പങ്കാളി ത്തവും ഉണ്ടാകും. ശനിയാഴ്ച രാവിലെ 10-ന് എം. വിജിൻ എം എൽഎ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല സ്റ്റുഡ ൻ്റ് സർവീസസ് ഡയറക്ടർ ഡോ. കെ.വി. സുജിത് മുഖ്യാതിഥിയാകും സംഘാടകസമിതി ഭാരവാ ഹികൾ : ഫാ. രാജൻ ഫൗസ്തോ (ചെയർ), പ്രിൻസിപ്പൽ ഡോ.ടി.ജെ. ഷാജിമോൻ (വൈസ് ചെയർ.), ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല തല ശ്ശേരി റീജണൽ സെൻറർ ഡയ റക്ടർ ഡോ. സി.വി. അബ്ദുൽ ഗഫൂർ (കൺ.), ഡോ. സുഭാഷ് ജോൺ (വർക്കിങ് സെക്ര.).
പത്രസമ്മേളനത്തിൽ പ്രൊഫ. സി.വി. അബ്ദുൽ ഗഫൂർ, ഡോ. ടി.ജെ. ഷാജിമോൻ, ഡോ. സുഭാഷ് ജോൺ എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


