അനുമോദന സദസ് സംഘടിപ്പിച്ചു.

വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ അനുമോദന സദസ്സും,ക്രിസ്തുമസ് പുതുവത്സര സംഗമവും നടത്തി

പിലാത്തറ: വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികൾക്കും, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ എസ് ജയമോഹനുമുളള അനുമോദനവും ക്രിസ്തുമസ് പുതുവത്സര സംഗമവും സംഘടിപ്പിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്  എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എ ബാലകൃഷ്ണൻ്റെ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി വി ജയശ്രീ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഭാനുമതി, ചെറുതാഴം ആറാം വാർഡ് അംഗം കെ സൂരജ്,  കെ എസ് ജയമോഹൻ എന്നിവരെ കെ ഡി ബെന്നി, പി വി രോഹിണി, എ കെ സഹദേവൻ എന്നിവർ പൊന്നാട അണിയിച്ച് അനുമോദിച്ചു. പി എസ് ബഷീർ  നന്ദി പറഞ്ഞു.