അനൂപ് എം കെ ജില്ലാ യൂത്ത് വിങ്ങ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായി അനൂപ് എം കെ ചുമതലയേറ്റു . 2013 മുതൽ പയ്യന്നൂർ മർച്ചൻ്റസ് യൂത്ത് വിങ്ങിന്റെ പ്രവർത്തകനായാണ് സംഘടനയിലേക്ക് പ്രവേശിക്കുന്നത്. 2018 മുതൽ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ആയി 2021ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് മർച്ചൻസ് യൂത്ത് വിങ്ങിന്റെ പ്രസിഡന്റാണ്. യുവ സംരംഭകനും മുൻ പയ്യന്നൂർ ജെ സി ഐ പ്രസിഡന്റ് തുടങ്ങി വിവിധ സന്നദ്ധ സംഘടകളിൽ സജീവ പ്രവർത്തകനാണ് അനൂപ്.