ചെറുതാഴം പ്രീമിയർ ലീഗ് കളി ആവേശം യുഎഇയിൽ

CPL മത്സര ആവേശം യുഎഇയിലേക്ക്

ഷാർജ: ചെറുതാഴം പ്രീമിയർ ലീഗ് (CPL) ക്രിക്കറ്റ്–ഫുട്ബോൾ മത്സരങ്ങളുടെ മൂന്നാമത് പതിപ്പ് ജനുവരി 11ന് യുഎഇയിലെ ഷാർജ, മൂവൈലയിൽ സ്ഥിതി ചെയ്യുന്ന മാന്തേന അമേരിക്കൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

കേരളത്തിൽ മികച്ച പ്രതികരണം നേടിയ CPL മത്സരങ്ങളുടെ ആവേശം വിദേശരാജ്യമായ യുഎഇയിലേക്കും വ്യാപിക്കുകയാണ് . ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളടങ്ങിയ ഈ ടൂർണമെന്റിൽ വിവിധ ടീമുകൾ മാറ്റുരയ്ക്കും. ഫുട്ബോൾ വിഭാഗത്തിൽ പിലാത്തറയെ പ്രതിനിധീകരിച്ച് ‘പിലാത്തറ ഗോൾഡ്‌സ്റ്റർ’ ടീം മത്സരത്തിൽ പങ്കെടുക്കും. ചെറുതാഴം പ്രീമിയർ ലീഗിന് പിലാത്തറയിലെ കായികപ്രേമികളുടെയും, പിലാത്തറഡോട്കോമിൻ്റെയും ആശംസകൾ നേരുന്നു.