മനഃസാന്നിദ്യം കൊണ്ട് ഒരു ജീവന് തുണയായ മുകേഷിന് ആദരവ് നൽക്കി വി എച്ച് എസ് ഇ പൂർവ വിദ്യാർത്ഥി കൂട്ടായ്മ്മ
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, സ്കൂട്ടറിൽനിന്നു റോഡിൽവീണ മധ്യ വയസ്കനെ മനഃസാന്നിധ്യം കൈവിടാതെ രക്ഷിച്ച് കാർയാത്രക്കാരനായ യുവാവ് മുകേഷ് മാതൃകയാ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കരിന്തളം കൊല്ലംപാറ സ്വദേശിയും ചീമേനിയിലെ റോയൽ ഹോംസ് ഉടമയുമായ മുകേഷ് ഭാസ്കരൻ വീട്ടിൽനിന്നു കടയിലേക്കു പോകുന്നതിനിടെയാണ് എതിരെ വന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഒരാൾ റോഡിലേക്കു വീഴുന്നതു കണ്ടത്. മുന്നോട്ടു പോയാൽ റോഡിൽ വീണയാളുടെ ദേഹത്തുകാർ കയറുമെന്നു മനസ്സിലാക്കി മനഃസാന്നിദ്യം വീണ്ടെടുത്തു നിമിഷ നേരംകൊണ്ട് ഇടതുഭാഗത്ത് കാർ റോഡിനു പുറത്തേക്കു വെട്ടിച്ചു. മതിലിലിടിച്ചാണു കാർ നിന്നത്. കാറിൻ്റെ മുൻഭാഗം തകർന്നിരുന്നു. കാർ വെട്ടിച്ചതു കൊണ്ടാണു റോഡിൽ വീണ ചായ്യോത്ത് പെൻഷൻമുക്ക് സ്വദേശിയും കാസർകോട് അരമന ജ്വല്ലറി ജീവനക്കാരനുമായ വി.വി . ശശികുമാർ തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപെട്ടത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞു.
മുകേഷിന്റെ ധൈര്യവും മനുഷ്യത്വവും നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രശംസ പിടിച്ചുപറ്റി. 2002 ബാച്ചിൽ ചെറുവത്തൂർ വിഎച്ച്എസ്ഇ യിൽ പഠിച്ച സൗഹൃദങ്ങൾ മുകേഷിനെ സന്ദർശിച്ച് അനുമോദനം നൽകി.
Abacus Online Course - Start Learning Today - CLICK HERE
manorama story
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


