ഫിറ്റ് & ഫാബ് ഫിറ്റ്നസ് പിലാത്തറ സെൻറർ ഉദ്ഘാടനം

ഫിറ്റ് & ഫാബ് ഫിറ്റ്നസ് ലേഡീസ് ആൻഡ് ജെൻസ് ഫിറ്റ്നസ് സെൻറർ – ഗ്രാൻഡ് ഓപ്പണിംഗ് ഞായറാഴ്ച ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടി പിലാത്തറ മാതമംഗലം റോഡിൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു.

ഇന്ത്യയിലെ മുൻനിര ബോഡിബിൽഡിംഗ് താരം സുമേഷ് റാവു ജിം ഉദ്ഘാടനം ചെയ്യും. 🥰, 🏆 Mr. India, Mr. Kerala, Mr. South India എന്നീ അഭിമാനകരമായ ടൈറ്റിലുകൾ സ്വന്തമാക്കിയ സുമേഷ് റാവു, വർഷങ്ങളായുള്ള കഠിനാധ്വാനവും ശാസ്ത്രീയമായ പരിശീലനവും കൊണ്ട് യുവതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വമാണ്. 💪 ഫിറ്റ്നസിനെ ഒരു ജീവിതശൈലിയായി മാറ്റണം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിച്ച അദ്ദേഹം, നിരവധി ദേശീയ–സംസ്ഥാന മത്സരങ്ങളിൽ കേരളത്തിൻ്റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്തിയിട്ടുണ്ട്.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹൻ മുഖ്യാതിഥിയാകും. 

👉 ഫിറ്റ്നസിന്റെ പുതിയ തുടക്കത്തിന് നിങ്ങളും സാക്ഷിയാകൂ! 

പിലാത്തറയിലെ പുതു സംരംഭത്തിന് പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു.