എൽ.ഡി.എഫ്. ഉത്തര മലബാർ വികസന മുന്നേറ്റ ജാഥ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു
സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽ.ഡി.എഫ്. ഉത്തര മലബാർ വികസന മുന്നേറ്റ ജാഥ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു.
വികസനം എന്നത് എല്ലാവർക്കും അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ പൊതുധാരയിലേക്ക് ഉയർത്തുന്നതാണ് സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ഒറ്റപ്പെടലിലായ വയോജനങ്ങൾക്കും വിവിധ രോഗപീഡകൾ അനുഭവിക്കുന്നവർക്കും ആശ്രയമായി പ്രവർത്തിക്കുന്ന ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിന്റെ സേവനങ്ങൾ അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്ററിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ എം.വി. ഗോവിന്ദൻ മാസ്റ്റർ, സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി. പരിപാടിയിൽ സി.പി.എം. നേതാക്കളായ എം.വി. ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എൻ.വി. രാജേഷ്, കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


