പിലാത്തറ സി.എം. നഗർ കപ്പേള തിരുന്നാൾ ആരംഭിച്ചു

പിലാത്തറ സി.എം. നഗർ കപ്പേള തിരുന്നാൾ പിലാത്തറ വ്യാകുല മാതാ ഇടവക വികാരി റവ. ഫാ. തോംസൺ കൊടിയേറ്റം നടത്തി ഉദ്ഘാടനം ചെയ്തു.

തിരുകർമ്മങ്ങൾക്ക് പുഞ്ചക്കാട് ഇടവക വികാരി റവ. ഫാ. സന്തോഷ് വില്യം നേതൃത്വം നൽകി.

വിശുദ്ധ യൗസേപ്പിന്റെ തിരുന്നാളും ദൈവദാസൻ ഫാ. സുക്കോൾ അനുസ്മരണവും ഫെബ്രുവരി 4 മുതൽ 8 വരെ വിവിധ പരിപാടികളോടെ നടക്കും. തിരുന്നാളിന്റെ പ്രധാന ദിവസമായ ഫെബ്രുവരി 8ന് പിലാത്തറ സെന്റ് ജോസഫ് കോളേജ് അസിസ്റ്റന്റ് മാനേജർ റവ. ഫാ. മെൽവിൻ ദേവസ്യ അഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികനായിരിക്കും. വൈകുന്നേരം പ്രദക്ഷിണവും തുടർന്ന് ഇടവക ജനങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.